|    May 22 Mon, 2017 9:18 pm
FLASH NEWS

റഷ്യന്‍ വിലക്കിനെ അനുകൂലിച്ച് ബോള്‍ട്ടും ഫറായും

Published : 23rd July 2016 | Posted By: SMR

സെന്റ്കിറ്റ്‌സ്: റഷ്യയെ വിലക്കിയ തീരുമാനം ശരിവച്ച കായികതര്‍ക്കപരിഹാര കോടതിയുടെ നടപടി ശരിയായെന്ന് സ്പ്രിന്റ് ഇതിഹാസം ജമൈക്കയുടെ യുസൈന്‍ ബോള്‍ട്ടും ദീര്‍ഘദൂര ചാംപ്യന്‍ ബ്രിട്ടന്റെ മോ ഫറായും. ഡോപ്പിംഗ് നിയമങ്ങളുടെ ലംഘനം ഒരുകാലത്തും അംഗീകരിക്കാനാവില്ലെന്നും ഇരുവരും പറഞ്ഞു.
ലണ്ടന്‍ വാര്‍ഷിക ഒളിംപിക്‌സിനെത്തിയ ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് റഷ്യയുടെ വിലക്കിനെ അനൂകൂലിച്ച് ബോള്‍ട്ട് രംഗത്തെത്തിയത്.
പല അത്‌ലറ്റുകള്‍ക്കും കായിക സംഘടനകള്‍ക്കും ഇതൊരു കര്‍ശന താക്കീതുകൂടിയാണെന്നും ബോള്‍ട്ട് പറഞ്ഞു. തുടര്‍ച്ചയായ മൂന്നാമത്തെ ഒളിമ്പിക്‌സിലും അതിവേഗത്തിന്റെ തമ്പുരാനാകാന്‍ കൊതിക്കുന്ന യുസൈന്‍ ബോ ള്‍ട്ട് പരിക്ക് മൂലം നേരത്തെ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്തിരുന്നില്ല.
എന്നാല്‍ സെലക്ഷന്‍ ട്രയല്‍സില്‍ മികവു തെളിയിക്കാത്തവരെ ഒളിമ്പിക്‌സിന് അയക്കില്ല എന്ന ജമൈക്കയുടെ നിയമത്തില്‍ മാറ്റം വരുത്തി ബോള്‍ട്ടിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അതിനാല്‍ ഫിറ്റ്‌നസ് തെളിയിക്കാന്‍ വേണ്ടി കൂടിയാണ് ബോള്‍ട്ട് വാര്‍ഷിക ഗെയിംസിലില്‍ പങ്കെടുക്കാനെത്തിയത്.അത്‌ലറ്റിക്‌സിനെ ശുദ്ധീകരിക്കാനുള്ള നടപടികളാണ് വേണ്ടതെന്നും ബ്രിട്ടന്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ബ്രിട്ടന്റെ ഡബിള്‍ ഒളിംപിക്‌സ് ചാംപ്യനായ മോ ഫറ ലണ്ടനില്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day