|    Jul 22 Sun, 2018 2:36 pm
FLASH NEWS

റഷ്യന്‍ യുവതിയെ സ്വന്തമാക്കി ഫോര്‍ട്ട്‌കൊച്ചി സ്വദേശി വിജയകുമാര്‍

Published : 15th September 2017 | Posted By: fsq

 

മട്ടാഞ്ചേരി: റഷ്യയിലെ കിറോവിലെ നട്ടാലിയ എന്ന യുവതിയെ ഫോര്‍ട്ട്‌കൊച്ചി സെന്റ്. ജോണ്‍ പാട്ടം സ്വദേശി വിജയകുമാര്‍ സ്വന്തമാക്കി. വ്യാഴാഴ്ച ഉച്ചയ്ക്ക് മട്ടാഞ്ചേരി സബ് രജിസ്റ്റാര്‍ ഓഫിസില്‍ സുഹൃത്തുകളുടെ സാന്നിധ്യത്തില്‍ ഇരുവരും   വിവാഹിതരായി. വിജയകുമാര്‍ റ്റാറ്റു കലാകാരനാണ്. ആറ് മാസം മുമ്പ് സഞ്ചാരത്തിനായി കൊച്ചിയില്‍ എത്തിയ നട്ടാലിയ കടപ്പുറത്ത് വച്ച് വിജയകുമാര്‍ റ്റാറ്റു വരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സൗഹൃദം   പ്രണയമായി. ദിവസങ്ങള്‍ക്ക് ശേഷം റഷ്യയിലേക്ക് മടങ്ങിപ്പോയ നട്ടാലിയ വിജയകുമാറിനോട് തിരിച്ചെത്താമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങിയത്. റഷ്യയിലെ സ്വകാര്യ കമ്പനിയിലെ മാനേജറായാണ് നട്ടാലിയ. കഴിഞ്ഞ രണ്ട്മാസമായി നട്ടാലിയ കൊച്ചിയിലുണ്ട്. കോടതിയില്‍ നിന്ന് അനുമതി വാങ്ങിയാണ് ഇരുവരും വെള്ളിയാഴ്ച്ച മട്ടാഞ്ചേരി രജിസ്ട്രാഫിസില്‍ വിവാഹിതരായത്. ഇനി കൊച്ചിയില്‍ തന്നെ താമസിക്കാനാണ് ഇവരുടെ  തീരുമാനം. വിജയകുമാറിന് അമ്മയും വിവാഹിതയായ സഹോദരിയുമാണുള്ളത്. നട്ടാലിയയുടെ ബന്ധുക്കളും സുഹൃത്തുകളുടെയും  സാന്നിധ്യത്തില്‍ ക്ഷേത്രത്തില്‍ ആചാരപ്രകാരം വിവാഹം നടത്തും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss