|    Nov 19 Mon, 2018 1:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ ബാങ്ക് കരിമ്പട്ടികയില്‍; എതിര്‍പ്പുമായി റഷ്യയും ചൈനയും

Published : 11th August 2018 | Posted By: kasim kzm

ന്യൂയോര്‍ക്ക്: റഷ്യന്‍ ബാങ്ക്, മോസ്‌കോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഉത്തരകൊറിയന്‍ പണമിടപാട് സ്ഥാപനങ്ങള്‍ എന്നിവയെ യുഎന്‍ രക്ഷാസമിതിയുടെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന യുഎസിന്റെ നിര്‍ദേശത്തെ റഷ്യയും ചൈനയും എതിര്‍ത്തു. കഴിഞ്ഞ ആഴ്ച പുതിയ ഉപരോധങ്ങള്‍ യുഎസ് നടപ്പാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യുഎസ് രക്ഷാസമിതിയെ സമീപിച്ചത്. ഉത്തരകൊറിയക്കെതിരേ ഉപരോധമേര്‍പ്പെടുത്തിയ യുഎന്നിന്റെ 15 അംഗ രക്ഷാസമിതിക്ക് മുന്നിലാണ് യുഎസ് നിര്‍ദേശം മുന്നോട്ടുവച്ചത്. യുഎസ് നിര്‍ദേശങ്ങള്‍ മതിയാംവണ്ണം വിവരങ്ങള്‍ സ്ഥിരീകരിക്കാതെയാണെന്നു റഷ്യ ആരോപിച്ചു. എന്നാല്‍ എന്തുകൊണ്ട് നിര്‍ദേശത്തെ എതിര്‍ത്തു എന്ന് ചൈന വ്യക്തമാക്കിയില്ല.
അതേസമയം ഉത്തരകൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലഘൂകരിക്കുന്നതു സംബന്ധിച്ച് ചര്‍ച്ച വേണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു. കഴിഞ്ഞ ജൂണില്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവ നിരായുധീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് കിം വാഗ്ദാനവും നല്‍കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണു ചൈനയും റഷ്യയും ചര്‍ച്ച ആവശ്യപ്പെട്ടത്. എന്നാല്‍ ആണവ നിരായുധീകരണം ഉത്തരകൊറിയ നടപ്പാക്കുന്നതുവരെ ഉപരോധം ശക്തമാക്കണമെന്നാണു മറ്റ് രക്ഷാസമിതി അംഗങ്ങള്‍ അഭിപ്രായപ്പെട്ടത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss