|    Nov 14 Wed, 2018 8:52 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ പ്രതിപക്ഷനേതാവ് അറസ്റ്റില്‍

Published : 13th June 2017 | Posted By: fsq

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാനിരിക്കെ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി മോസ്‌കോയില്‍ അറസ്റ്റില്‍. 200ഓളം പ്രതിഷേധക്കാരെയും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രാജ്യത്തെ അഴിമതിക്കെതിരേ രാജ്യവ്യാപകമായി ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതായി അസോഷ്യേറ്റഡ് പ്രസ്് റിപോര്‍ട്ട് ചെയ്യുന്നു. മോസ്‌കോയില്‍ നിശ്ചയിച്ച പ്രതിഷേധറാലിക്ക് മണിക്കൂറുകള്‍ മുമ്പാണ് നവാല്‍നിയെ താമസസ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്തതെന്ന് ഭാര്യ യൂലിയ ട്വീറ്റ് ചെയ്തു. മോസ്‌കോയില്‍നിന്നു 121 പേരെയും സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍നിന്ന് 137 പേരെയും കസ്റ്റഡിയിലെടുത്തതായി  റിപോര്‍ട്ടുകളുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss