|    Jul 20 Fri, 2018 3:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ കോടതിയില്‍ വെടിവയ്പ് ; മൂന്നുമരണം

Published : 2nd August 2017 | Posted By: fsq

 

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ കോടതി വളപ്പിലുണ്ടായ വെടിവയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കോടതിയില്‍ വിചാരണക്കെത്തിയവരാണ് കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ കോടതിയിലെ സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടുന്നു. ഗൂണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയെത്തുടര്‍ന്നാണ് വെടിവയ്‌പെന്ന് പോലിസ് അറിയിച്ചു. കോടതിയിലുണ്ടായിരുന്ന പോലിസുദ്യോഗസ്ഥരെ ആക്രമിച്ചാണ് ഇവര്‍ തോക്കുകള്‍ കൈവശപ്പെടുത്തിയത്. അക്രമികള്‍ 20ലധികം തവണ വെടിയുതിര്‍ത്തതായി അഭിഭാഷകര്‍ അറിയിച്ചു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss