|    May 27 Sat, 2017 4:20 am
FLASH NEWS

റഷ്യന്‍ കരസേനാസംഘം പാകിസ്താനില്‍

Published : 24th September 2016 | Posted By: SMR

ഇസ്‌ലാമാബാദ്: രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന സംയുക്ത സൈനികപരിശീലനത്തിന്റെ ഭാഗമായി റഷ്യന്‍ കരസേനാസംഘം പാകിസ്താനിലെത്തി യതായി സൈനികവക്താവ് ലെഫ്റ്റനന്റ് ജനറല്‍ അസിം ബജ്‌വ അറിയിച്ചു.
ശീതയുദ്ധകാലെത്ത പ്രതിയോഗികളായിരുന്ന ഇരു രാജ്യങ്ങളും ആദ്യമായി സംബന്ധിക്കുന്ന പരിശീലനപരിപാടിക്ക് സൗഹൃദം 2016 എന്നാണു പേരിട്ടിരിക്കുന്നത്. ഇന്നാണു സൈനികാഭ്യാസം ആരംഭിക്കുന്നത്. ഒക്ടോബര്‍ 10വരെ റഷ്യന്‍ സൈനികസാന്നിധ്യം രാജ്യത്തുണ്ടാവും. ഇരുരാജ്യങ്ങളില്‍ നിന്നായി 200 സൈനികര്‍ പരിശീലനത്തില്‍ പങ്കെടുക്കും.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സൈനിക സഹകരണം ഊട്ടിയുറപ്പിക്കുക എന്നതും സൈനികാഭ്യാസത്തിലൂടെ ലക്ഷ്യംവയ്ക്കുന്നുണ്ട്. റഷ്യന്‍ നിര്‍മിത അത്യാധുനിക യുദ്ധവിമാനങ്ങളും ഭാവിയില്‍ പാകിസ്താന്‍ വാങ്ങിയേക്കും.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ ആബട്ടാബാദില്‍ ബിന്‍ലാദിനെ കൊലപ്പെടുത്തിയ ശേഷം രാജ്യത്തിന്റെ വിദേശ നയങ്ങളില്‍ മാറ്റംവരുത്താന്‍ പാകിസ്താന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇസ്‌ലാമാബാദ്- മോസ്‌കോ ബന്ധം സജീവമാകുന്നത്. പാകിസ്താനുമായുള്ള സഹകരണം വെട്ടിച്ചുരുക്കാനുള്ള യുഎസ് തീരുമാനവും റഷ്യയുമായി അടുക്കാന്‍ സാഹചര്യമൊരുക്കിയിട്ടുണ്ട്. സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതിനായുള്ള പരിപാടികളുമായി കഴിഞ്ഞ 15 മാസത്തിനിടയ്ക്ക് പാക് സൈനികമേധാവികള്‍ നിരവധിതവണ മോസ്‌കോ സന്ദര്‍ശനം നടത്തിയിരുന്നു. വര്‍ധിച്ചുവരുന്ന ഇന്ത്യ-യുഎസ് സഹകരണത്തിലുള്ള ആശങ്കയും പാകിസ്താന്റെ നീക്കത്തിനു പിന്നിലുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day