|    May 28 Sun, 2017 8:20 am
FLASH NEWS

റഷ്യന്‍ ഒളിംപിക്‌സ് കമ്മറ്റി മേധാവി രാജിവച്ചു

Published : 13th October 2016 | Posted By: SMR

മോസ്‌കോ: റഷ്യന്‍ ഒളിംപിക്‌സ് കമിറ്റി മേധാവി അലക്‌സാണ്ടര്‍ ഷുക്കോവ് രാജിവച്ചു. ഉത്തേജക മരുന്നു ഉപയോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇത്തവണത്തെ റിയോ ഒളിപികിസില്‍ നിന്നും പുറത്താക്കപ്പെട്ടതിനു ശേഷമുള്ള ഒളിംപിക്‌സ് കമ്മിറ്റിയിലെ ഏറ്റവും വലിയ മാറ്റമാണ് ഷുക്കോവിന്റെ സ്ഥാനചലനം. മരുന്നടി വിവാദത്തെതുടര്‍ന്ന് ഇക്കഴിഞ്ഞ ഒളിംപിക്‌സ് പാരാലിംപിക്‌സ് മല്‍സരങ്ങളില്‍ നിന്നും റഷ്യ പുര്‍ണമായി പുറത്താക്കപ്പെട്ടിരുന്നു.
എന്നാല്‍ അലക്‌സാണ്ടര്‍ ഷുക്കോവിന്റ സ്ഥാനചലനം ഒളിംപിക്‌സുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ വിശദ്ധീകരണം. റഷ്യന്‍ പാര്‍ലമെന്റ് അധോസഭയുടെ ഡെപ്യൂട്ടിസ്പീക്കര്‍ എന്ന നിലയിലാണ് ഒളിംപിക്‌സ് കമ്മിറ്റി മേധാവി സ്ഥാനെ ഒഴിയുന്നതെന്ന് റഷ്യന്‍ പ്രസിഡന്റ വലാഡിമര്‍ പുടിന്‍ പ്രതികരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day