|    Jul 20 Fri, 2018 4:53 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരേ യുഎസ് കുറ്റം ചുമത്തി

Published : 14th September 2017 | Posted By: fsq

 

സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോയിലെ റഷ്യന്‍ കോണ്‍സുലേറ്റില്‍ ഈമാസം ആദ്യത്തില്‍ തീപ്പിടിത്തമുണ്ടായതുമായി ബന്ധപ്പെട്ട് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ യുഎസ് കുറ്റംചുമത്തി. രാജ്യത്തെ നിയമം ലംഘിച്ചു എന്നാണ് ഇവര്‍ക്കെതിരേ ചുമത്തിയ കുറ്റം. ഇവര്‍ പിഴ ഒടുക്കേണ്ടിവരുമെന്ന് യുഎസ് അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടപെട്ടു എന്ന ആരോപണവുമായി ബന്ധപ്പെട്ട് യുഎസ് നയതന്ത്രപ്രതിനിധിയെ റഷ്യ പുറത്താക്കിയതിനു പിന്നാലെ—യാണ് യുഎസിന്റെ പുതിയ നീക്കം. സപ്തംബര്‍  ഒന്നിനാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ അടച്ചൂപൂട്ടിയ റഷ്യന്‍ കോണ്‍സുലേറ്റിന്റെ ഒരു ഭാഗത്തുനിന്നും പുകയും തീയും ഉയര്‍ന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss