|    Sep 26 Wed, 2018 8:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ ഇടപെടല്‍: വൈറ്റ്ഹൗസിലെ അഭിഭാഷകനോട് വിശദീകരണം തേടി

Published : 20th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച് അന്വേഷണം നടത്തുന്ന സെനറ്റ് സമിതി വൈറ്റ് ഹൗസിലെ മുതിര്‍ന്ന നിയമോപദേഷ്ടാവ് ഡോണള്‍ഡ് മക്ഗാനില്‍ നിന്നു വിശദീകരണം തേടി. 30 മണിക്കൂറോളം നീണ്ട അഭിമുഖത്തിലൂടെയാണു സമിതി അഭിഭാഷകനില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപോര്‍ട്ട് ചെയ്തു. വൈറ്റ്ഹൗസില്‍ നിലവില്‍ ജോലി ചെയ്യുന്നവരും മുമ്പ് ജോലി ചെയ്തിരുന്നവരുമായി നിരവധി പേരില്‍ നിന്നു സമിതി വിവരങ്ങള്‍ തേടിയിരുന്നു. മക്ഗാന്‍ നിര്‍ണായക വിവരങ്ങള്‍ കൈമാറിയിരുന്നുവെന്നും ഇതില്‍ പലതും അന്വേഷണ സമിതിക്ക് അറിയില്ലായിരുന്നുവെന്നും റിപോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്ന മുള്ളര്‍ സമിതിയുമായി മക്ഗാന്‍ സഹകരിക്കുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷ—കനും സ്ഥിരീകരിച്ചു. അന്വേഷണ സമിതിയുമായി സഹകരിക്കുന്ന വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും മക്ഗാനെയും പ്രോല്‍സാഹിപ്പിച്ചു കഴിഞ്ഞ ശനിയാഴ്ച ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss