|    Jul 26 Wed, 2017 12:16 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യന്‍ ഇടപെടല്‍ ഐഎസിനെ പിറകോട്ടടിപ്പിച്ചെന്ന്

Published : 3rd December 2015 | Posted By: SMR

ദമസ്‌കസ്: സിറിയന്‍ യുദ്ധത്തിലെ റഷ്യന്‍ ഇടപെടലിലൂടെ സായുധസംഘമായ ഐഎസിനെ പിടിച്ചുകെട്ടുന്നതുള്‍പ്പെടെ വ്യക്തമായ മാറ്റങ്ങളുണ്ടാക്കാന്‍ സാധിച്ചതായി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. അസദിനെ പിന്തുണച്ച് സപ്തംബറിലാണ് റഷ്യ സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്.
യുഎസ് വ്യോമാക്രമണത്തില്‍ ഐഎസിന് കാര്യമായ പോറലേറ്റില്ലെന്നും എന്നാല്‍ റഷ്യന്‍ ഇടപെടലിലൂടെ അതു സാധ്യമായെന്നും അസദ് വ്യക്തമാക്കി. റഷ്യന്‍ വിമാനത്തെ വെടിവച്ചിട്ട തുര്‍ക്കി നടപടിയെ അസദ് അപലപിച്ചു. യുഎസ് സിറിയയില്‍ ആക്രമണം ആരംഭിച്ചതു മുതല്‍ ഐഎസ് സ്വാധീനമേഖല വര്‍ധിപ്പിക്കുകയും സംഘത്തിലേക്ക് ആളെ ചേര്‍ക്കുന്നതു വര്‍ധിപ്പിക്കുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക