|    Aug 18 Sat, 2018 2:42 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റഷ്യക്കെതിരേ കൂടുതല്‍ യുഎസ് ഉപരോധം

Published : 10th August 2018 | Posted By: kasim kzm

വാഷിങ്ടണ്‍: മുന്‍ ബ്രിട്ടിഷ് ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും എതിരേ രാസാക്രമണം നടത്തിയെന്ന ആരോപണത്തില്‍ റഷ്യക്കു മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് യുഎസ്. ഈ മാസം അവസാനത്തോടെയായിരിക്കും അധിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുക. യുഎസ് തിരഞ്ഞെടുപ്പില്‍ റഷ്യ ഇടപെടാന്‍ ശ്രമിച്ചു എന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയും റഷ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ശ്രമം നടത്തുന്നതിനിടെയുമാണ് പുതിയ ഉപരോധം.
അതേസമയം യുഎസ് ഉപരോധ നീക്കത്തെ റഷ്യ അപലപിച്ചു. സ്‌ക്രിപാലിനെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനു പിന്നില്‍ റഷ്യയാണെന്ന് ആരോപിച്ച് ഉപരോധം ഏര്‍പ്പെടുത്തിയ ബ്രിട്ടന്റെ നീക്കത്തെ യുഎസും പിന്തുണയ്ക്കുകയായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss