|    Jul 21 Sat, 2018 1:17 pm
FLASH NEWS

റവന്യൂ സ്ഥലത്തെ കൈയേറ്റം; പരാതി കലക്ടറുടെ പരിഗണനയില്‍

Published : 27th September 2017 | Posted By: fsq

 

ആലത്തൂര്‍: റവന്യൂ പുറംമ്പോക്കിലെ കൈയേറ്റം പൊളിച്ചുനീക്കണമെന്ന ഫോറം ഫോര്‍ കണ്‍സ്യൂമര്‍ ജസ്റ്റിസിന്റെ പരാതി താലൂക്ക് തഹസില്‍ദാര്‍ ജില്ലാ കലക്ടറുടെ പരിഗണക്കയച്ചു. ആലത്തൂര്‍ താലൂക്ക് ഓഫിസ് പടിയുടെ മുന്‍ഭാഗത്തെ തിരക്കേറിയ താലൂക്കാശുപത്രി റോഡില്‍ അനധികൃതമായി നിര്‍മിച്ച തറക്കെട്ട് ഗതാഗത തടസം സൃഷ്ടിക്കുന്നതിനാല്‍ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്‍സ്യൂമര്‍ സംഘടന തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയത്. തറക്കെട്ട് നിലനില്‍ക്കുന്നത് കൊണ്ട് അതിനോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ വ്യക്തികളും കൈയേറിയിരിക്കുകയാണ്. തറക്കെട്ടും മറ്റും കൈയേറ്റങ്ങളും വന്നതോടെ ആശുപത്രി റോഡില്‍ ഗതാഗതകുരുക്ക് പതിവായി. റീസര്‍വേ നമ്പര്‍ 333/ഘ6 പ്രകാരമുള്ള 0.0640 ഹെക്ടര്‍ സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കായാണ് രേഖയിലുള്ളത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവധി ദിവസങ്ങളുടെ മറവില്‍ നിര്‍മിച്ച തറക്കെട്ട് അടുത്ത പ്രവൃത്തി ദിവസം തന്നെ റവന്യൂ വകുപ്പ് തടഞ്ഞിരുന്നു. എന്നാല്‍ അതിനിടെ കെട്ടിയ തറ അതേപടി റോഡില്‍ കിടക്കുകയാണ്. ആശുപത്രി റോഡില്‍ തടസ്സമുണ്ടായിട്ടും കൈയേറ്റത്തിനെതിരേ റവന്യൂ വകുപ്പ് നടപടി സ്വീകരിക്കാന്‍ കാലതാമസം വരുത്തുകയാണെന്നാണ് ആക്ഷേപം. അധികൃത നിര്‍മാണമാണെങ്കില്‍ നിയമനടപടി  ൈകകൊള്ളാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറുടെ കാര്യാലയം 2013 ജൂണ്‍ 7 ന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആശുപത്രിറോഡില്‍ ഗതാഗതക്കുരുക്കുണ്ടാക്കുന്ന തറക്കെട്ട് എത്രയും വേഗം പൊളിച്ചുനീക്കണമെന്നാണ് കണ്‍സ്യൂമര്‍ സംഘടന ആവശ്യപ്പെട്ടിട്ടുള്ളത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss