|    Jan 20 Sat, 2018 3:09 pm
FLASH NEWS

റവന്യൂ വകുപ്പ് നിര്‍മിച്ച കിടങ്ങുകള്‍ (ട്രഞ്ച്) നികത്തി ജീപ്പുകള്‍ വീണ്ടും സത്രത്തിലെ മൊട്ടക്കുന്നിലേക്ക് കയറ്റുന്നു

Published : 5th August 2017 | Posted By: fsq

 

മുഹമ്മദ് അന്‍സാരി

വണ്ടിപ്പെരിയാര്‍: സത്രത്തിലെ മൊട്ടക്കുന്നിനു മുകളിലേക്ക് വാഹനങ്ങള്‍ കയറ്റാതിരിക്കാന്‍  റവന്യൂ വകുപ്പ് നിര്‍മ്മിച്ച  കിടങ്ങുകള്‍ (ട്രഞ്ച്) നികത്തി വീണ്ടും ജീപ്പുകള്‍ കയറ്റുന്നതായി അക്ഷേപം. റവന്യൂ സംഘം സ്ഥലത്ത് പരിശോധന നടത്തി. എക്‌സകവേറ്റര്‍ ഉപയോഗിച്ച് വീണ്ടും  മൊട്ടക്കുന്നുകളിലെ മലയ്ക്ക് മുകളിലേക്ക് ജീപ്പുകള്‍ കയറുന്ന  മുഴുവന്‍ വഴികളിലും കിടങ്ങ്  നിര്‍മ്മിച്ച്  തടസം ഏര്‍പ്പെടുത്തി.കഴിഞ്ഞ ദിവസമാണ് മഞ്ചുമല വില്ലേജ് ഓഫീസറും സംഘവും പ്രദേശത്ത് പരിശോധന നടത്തി കിടങ്ങുകള്‍ നിര്‍മ്മിച്ചത്.  അപകടത്തിനോടൊപ്പം കുന്നുകള്‍ക്ക് പ്രക്യതി നാശവും ഉണ്ടാക്കുന്നതിനെ തുടര്‍ന്ന്  ഏറെ വിവാദമായതിനു പിന്നാലെയാണ് നടപടിയുണ്ടായത്.രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് റവന്യു വകുപ്പ് കിടങ്ങുകള്‍ നിര്‍മ്മിച്ചിരുന്നുവെങ്കിലും െ്രെഡവര്‍മാര്‍ കല്ലും മണ്ണും ഉപയോഗിച്ച് കുന്നുകള്‍ക്ക് മുകളിലൂടെ വാഹനം ഓടിച്ചു കയറ്റാന്‍ തുടങ്ങിയതായി റവന്യൂ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ്  കഴിഞ്ഞ ദിവസം വീണ്ടും കിടങ്ങുകള്‍ നിര്‍മ്മിച്ചത്.  നിയമങ്ങള്‍ കാറ്റില്‍ പറത്തി കൂടുതല്‍ ആളുകളെ കുത്തി നിറച്ച് തുറന്ന ജീപ്പുകളിലാണ് വിനോദ സഞ്ചാരികളെ സത്രത്തില്‍ എത്തിക്കുന്നത്.  നിലവിലെ റോഡിലൂടെ വിനോദ സഞ്ചാരികളെ എത്തിക്കാന്‍ കഴിയും. പുല്‍മേടുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്തേക്ക് വാഹനങ്ങള്‍ കടക്കാതിരിക്കാനാണ് വഴികളില്‍ കിടങ്ങ് നിര്‍മ്മിച്ചത്. .ഗവിയിലേക്ക് ജീപ്പുകളില്‍ വിനോദ സഞ്ചാരികളുമായി എത്തുന്നവരെ വനം വകുപ്പ് നിയന്ത്രിച്ചതോടെ ഇവര്‍ വള്ളക്കടവില്‍ നിന്നും സത്രം ഭാഗത്ത് എത്തുവാന്‍ തുടങ്ങിയത്. ജീപ്പുകളില്‍ ഇരിക്കുന്ന സഞ്ചാരികള്‍ക്ക് ആനന്ദത്തിനു വേണ്ടിയാണ്  ഇടതൂര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലൂടെ മലയ്ക്ക് മുകളിലെ  മൊ ട്ടക്കുന്നിലേക്ക് ജീപ്പ് ഓടിച്ചു കയറ്റുവാന്‍ തുടങ്ങിയത്. റവന്യുവനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്ക ഭൂമിയിലൂടെ വിനോദ സഞ്ചാരികളുമായുള്ള സാഹസിക യാത്ര നടത്തുന്നത്. ഇതിനു പുറമെ ഓഫ് റൈഡ് റൈസുകളും നടത്തുന്നതായി പരാതികള്‍ ശക്തമായിരുന്നു. .നിലവിലെ മണ്‍ റോഡിന് പുറമെയാണ് മൊട്ടക്കുന്നിലെ പുല്ല് മേടുകളിലൂടെ പുതിയ പാത. വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ നിന്നും 3കിലോമീറ്ററാണ് സത്രത്തിലേക്ക്  റവന്യുവനം വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കഭൂമിയാണ് ഇത്. 1983ല്‍ ഇവിടെ നിന്നും ആളുകളെ വനം വകുപ്പ് കുടി ഒഴിപ്പിച്ചു. ഇതിനു ശേഷം  മൊട്ട കുന്നുകളില്‍ പുല്ല് മാത്രം വളര്‍ന്നു നില്‍ക്കുന്നത്. മരങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ ദ്യശ്യഭംഗി വളരെ കൂടുതല്‍ ആണ്.  മൊട്ടക്കുന്നിലെ മലയ്ക്ക് മുകളില്‍ വാഹനം ഓടിച്ചു കയറ്റുന്നതോടെ കുന്നുകള്‍ക്ക് പ്രകൃതിനാശം ഉണ്ടാക്കുന്നതായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു.മഞ്ചുമല വില്ലേജ് ഓഫിസര്‍ പ്രീതാകുമാരിയും സംഘവുമാണ് സത്രത്തിലെത്തി പരിശോധന നടത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day