|    Nov 13 Tue, 2018 9:45 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റവന്യൂ മന്ത്രിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നു പണം തട്ടാന്‍ ശ്രമം. എടിഎം പിന്‍ നമ്പറും കാര്‍ഡ് നമ്പറും ചോദിച്ചു പലപ്പോഴായി മന്ത്രിയെ ഫോണില്‍ വിളിച്ചായിരുന്നു പണം തട്ടാന്‍ ശ്രമം നടത്തിയത്. ഇതു സംബന്ധിച്ചു മന്ത്രിയുടെ ഓഫിസ് കന്റോണ്‍മെന്റ് പോലിസില്‍ പരാതി നല്‍കി.
പോലിസ് സൈബര്‍ വിഭാഗത്തിനു പരാതി കൈമാറിയതായും ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു. ഗൂഗ്ള്‍, ഫേസ്ബുക്ക്, വാട്‌സ് ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ, ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലിസ് അറിയിച്ചു. ഇന്നലെയും വിളിയെത്തി. മന്ത്രിയുടെ ഫോണാണെന്ന് അറിയിച്ചതോടെ ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചിട്ടും ഫോണ്‍ എടുക്കാത്ത സാഹചര്യത്തിലാണു നമ്പര്‍ പോലിസിന് കൈമാറിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss