|    Aug 17 Thu, 2017 3:18 am
FLASH NEWS

റവന്യൂ ടവറില്‍ മാലിന്യ കൂമ്പാരം വീണ്ടും

Published : 15th November 2016 | Posted By: SMR

ചങ്ങനാശ്ശേരി: 32ഓളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ചങ്ങനാശ്ശേരിയിലെ റവന്യൂടവറിന്റെ മിക്കവാറും എല്ലാ നിലകളിലും വീണ്ടും പേപ്പര്‍-പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം. ഇതു വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്ന പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കുതായ് ആക്ഷേപം ഉണ്ട്. താഴത്തെ നിലയില്‍ നിന്ന് മുകളിലേക്കുള്ള ചവുട്ടുപടികള്‍ക്കരികെയുള്ള ഇടുങ്ങിയ സ്ഥലത്ത് വിവിധ സംഘടനകളുടെ ഫഌക്‌സ്് ബോര്‍ഡുകളും മറ്റും സൂക്ഷിച്ചിരിക്കുന്നതു നിത്യകാഴ്ചയാണ്. വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒന്നും രണ്ടും നിലകളൊഴിച്ചാല്‍ മറ്റെല്ലാ നിലകളിലും ഒഴിഞ്ഞകോണുകളിലെല്ലാം മാലിന്യങ്ങള്‍ നിറഞ്ഞിട്ടു നാളേറെയായി. ഉപയോഗ ശൂന്യമായ വൈദ്യുത ട്യൂബുകള്‍ മുതല്‍ പഴകിയ കടലാസുകളും മദ്യക്കുപ്പികളും ഉള്‍പ്പെടെ നിരവധി സാധനങ്ങളാണ് ഇവിടെ കൂടിക്കിടക്കുന്നത്. ഇതിനിടിയില്‍ സര്‍ക്കാര്‍ ഫയലുകളെന്നു തോന്നിക്കുന്ന കെട്ടുകളും ചാക്കില്‍കെട്ടി വച്ചിരിക്കുന്നതും കാണാനാവും. പഴയ ഉപയോഗശൂന്യമായ കസേരകള്‍ മുതല്‍ മേശയും മറ്റു ഓഫിസ് ഉപകരണങ്ങളും മാലിന്യക്കൂട്ടത്തില്‍പ്പെടും. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ഇവ നീക്കം ചെയ്‌തെങ്കിലും ഇപ്പോള്‍ പതിന്മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. നാലാം നിലയില്‍ ഇവയുടെ അതിപ്രസരം കാരണം പൊതുജനങ്ങള്‍ക്കു നടക്കാനാവാത്ത അവസ്ഥയാണ്്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക