റവന്യൂ ടവറിലെ ലിഫ്റ്റില്സെയില്സ് ടാക്സ് ജീവനക്കാരി കുടുങ്ങി
Published : 15th November 2016 | Posted By: SMR
തിരുവല്ല: റവന്യൂ ടവറിലെ ലിഫ്റ്റില്‍ കുടുങ്ങിയ സെയില്‍സ് ടാക്സ് ഓഫിസിലെ ജീവനക്കാരിയെ ലിഫ്റ്റ് ഓപറേറ്ററും പോലിസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 11.30 ഓടെയാണ് ജീവനക്കാരി എം കെസുമതി റവന്യൂ ടവറിലെ 2, 3 നിലകള്‍ക്ക് മധ്യേ കുടുങ്ങിയത്.സംഭവമറിഞ്ഞ് അഗ്നിശമന സേനാ വിഭാഗം എത്തിയപ്പോഴേക്കും ജീവനക്കാരിയെ ലിഫ്റ്റില്‍ നിന്നു പുറത്താക്കിയിരുന്നു.കഴിഞ്ഞ മാസം 22ന് ആര്‍ടിഒ ഓഫിസിലെ ജീവനക്കാരി സിന്ധു ലിഫ്റ്റില്‍ കുടുങ്ങിയിരുന്നു. ലിഫ്റ്റ് തകരാറിലാവുന്നത് പതിവായിരിക്കയാണ്.ജനറേറ്റര്‍ ഇടയ്ക്കിടെ പ്രവര്‍ത്തന രഹിതമാവുന്നതാണ് പ്രശ്ന കാരണം.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.