|    Nov 22 Wed, 2017 4:42 pm
FLASH NEWS

റവന്യൂ ടവറിലെ അക്രമം: ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 15th October 2016 | Posted By: Abbasali tf

അടൂര്‍: ഹര്‍ത്താല്‍ ദിവസം റവന്യൂ ടവറിലേക്ക് തള്ളിക്കയറുകയും പ്രധാന കവാടത്തിലെ ക്ലാസ് പൊട്ടിക്കുകയും ചെയ്ത കേസില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ചരുവിള പുത്തന്‍വീട്ടില്‍ ഗോപകുമാര്‍ (30), അടൂര്‍ മേമന വടക്കേതില്‍ അനില്‍കുമാര്‍ (49) എന്നിവരെയാണ് അടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്്. ഇവരെ അടൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് അശോകന്‍ കുളനടയും നൂറുകണക്കിന്  ബിജെപി പ്രവര്‍ത്തകരും പോലിസ് സ്‌റ്റേഷന്‍ പരിസരത്ത് തടിച്ചുകൂടി. തുടര്‍ന്ന് ഡിവൈഎസ്പിയുമായി  ചര്‍ച്ച നടത്തി ഒരുമണിക്കൂറിനുശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. പത്തനംതിട്ടയില്‍നിന്നു കൂടുതല്‍ പോലിസും സ്ഥലത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക