|    Nov 20 Mon, 2017 5:23 pm
FLASH NEWS

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം മൂവാറ്റുപുഴയില്‍

Published : 8th November 2016 | Posted By: SMR

മൂവാറ്റുപുഴ: 2016-17 അധ്യയനവര്‍ഷത്തെ റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോല്‍സവം 2016 നവംബര്‍ 8, 9, 10 തിയ്യതികളിലായി മൂവാറ്റുപുഴയില്‍ നടക്കും. ശാസ്‌ത്രോല്‍സവത്തിന്റെ ഭാഗമായുള്ള ശാസ്ത്രമേള, മൂവാറ്റുപുഴ നിര്‍മല ഇഎംഎച്ച്എസ്എസിലും ഗണിതശാസ്ത്രമേള എസ്എന്‍ഡിപി സ്‌കൂളിലും സാമൂഹിക ശാസ്ത്രമേള, ഐടി മേള എന്നിവ സെന്റ്. അഗസ്റ്റ്യന്‍സ് എച്ച്എസ്എസിലും, പ്രവര്‍ത്തി പരിചയമേള തര്‍ബിയത്ത് സ്‌കൂളിലും, മേഖലാ വൊക്കേഷനല്‍ എക്‌സ്‌പോ ഗവ. മോഡല്‍ സ്‌കൂളിലും നടക്കും. മല്‍സര ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ നവംബര്‍ 8ന് രാവിലെ 10 മണി മുതല്‍ 1 മണിവരെ സെന്റ്. അഗസ്റ്റ്യന്‍സ് സ്‌കൂളില്‍ നടക്കും. മേളയില്‍ എല്‍പി, യുപി ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലെ നാലായിരത്തോളം കുട്ടികള്‍ വിവിധ മല്‍സരങ്ങളില്‍ പങ്കാളികളാവും. വൊക്കേഷനല്‍ എക്‌സ്‌പോയില്‍ എറ—ണാകുളം, കോട്ടയം ജില്ലകളില്‍നിന്നുള്ള 65 സ്‌കൂളിലെ കുട്ടികള്‍ പങ്കെടുക്കും. പ്രദര്‍ശനം കാണാന്‍ പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. നവംബര്‍ 9ന് രാവിലെ 9 മണിക്ക് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ലൗലി സൈമണ്‍ പതാക ഉയര്‍ത്തും. 10 മണിക്ക് സെന്റ്. അഗസ്റ്റ്യന്‍സ് സ്‌കൂളില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍ ശാസ്‌ത്രോല്‍സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം എന്‍ അരുണ്‍ മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ്, പ്രമീള ഗിരീഷ് കുമാര്‍, കെ അബ്ദുല്‍സലാം, സിന്ധു ഷൈജു, ഡയറ്റ് പ്രിന്‍സിപ്പല്‍ ബി നന്ദകുമാര്‍, ഡിപിഒ ആര്‍ ശ്രീകല, ആര്‍ഡിഡി കെ ഗോകുല്‍കൃഷ്ണന്‍, എ ഡി ലിജി ജോസഫ്, ജില്ലാ ഐടി കോ-ഓഡിനേറ്റര്‍ ജോസഫ് ആന്റണി, സിസ്റ്റര്‍ ആനി മാത്യു, പി എ കബീര്‍ സംസാരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക