|    Nov 20 Mon, 2017 11:14 am
FLASH NEWS

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള സമാപിച്ചു : ഓവറോള്‍ ജയം തൊടുപുഴയ്ക്ക്

Published : 10th November 2017 | Posted By: fsq

 

തൊടുപുഴ: കൗമാര കരവിരുതിന്റെ വിസ്മക്കാഴ്ച്ചകള്‍ സമ്മാനിച്ച് റവന്യൂ സ്‌കൂള്‍ ശാസ്ത്രമേള തൊടുപുഴയില്‍ സമാപിച്ചു. ഒട്ടേറെ പുതിയ കണ്ടുപിടുത്തങ്ങളും നിരവധി കുട്ടി ശാസ്ത്രജ്ഞരേയും സമ്മാനിച്ചാണ് മേളയ്ക്ക് തിശ്ശീലവീണത്. ശാസ്‌ത്രോല്‍സവത്തില്‍ നാല് വിഭാഗങ്ങളിലും ഓവറോള്‍ നേടി തൊടുപുഴ വിദ്യാഭ്യാസ ഉപജില്ല തിളങ്ങി. പ്രവൃത്തി പരിചയമേള, ശാസ്ത്രമേള, ഐടി എന്നിവയില്‍ ചാംപ്യന്‍ പട്ടം നേടിയാണ് തൊടുപുഴ അജയ്യരായത്. ഗണിത മേളയില്‍ കട്ടപ്പന ഉപജില്ല 358 പോയിന്റ് നേടി ഓവറോള്‍ ചാംപ്യന്‍മാരായി.  327 പോയിന്റ് നേടിയ തൊടുപുഴ റണ്ണേഴ്‌സപ്പായി. ആദ്യ ദിനം പൂര്‍ത്തിയായ സാമൂഹികശാസ്ത്രമേളയിലും തൊടുപുഴ ഉപജില്ല ഓവറോള്‍ നേടിയിരുന്നു. പ്രവൃത്തിപരിചയമേളയില്‍  തൊടുപുഴ 47463 പോയിന്റ് നേടിയപ്പോള്‍ 42377 നേടി കട്ടപ്പന രണ്ടാമതെത്തി. അടിമാലി41612, നെടുങ്കണ്ടം 36698 ഉപജില്ലകള്‍ മൂന്നും നാലും സ്ഥാനം നേടി. ശാസ്ത്രമേളയില്‍ തൊടുപുഴ 170 പോയിന്റ് നേടിയപ്പോള്‍ കട്ടപ്പന ഉപജില്ല 130 പോയിന്റ് നേടി റണ്ണേഴ്‌സപ്പായി. നെടുങ്കണ്ടവും(127) അടിമാലിയും (101) മൂന്നും നാലും സ്ഥാനത്തെത്തി. ഐടി മേളയില്‍ 127 പോയിന്റ് നേടി ഓവറോള്‍ നേടിയ തൊടുപുഴയ്ക്ക് തൊട്ടു പിന്നിലായി 120 പോയിന്റ് നേടി നെടുങ്കണ്ടം ഉപജില്ല രണ്ടാമതെത്തി. വിവിധ വിഭാഗങ്ങളില്‍ ഓവറോള്‍ നേടിയ സ്‌കൂളുകള്‍: ശാസ്ത്രമേള- കരിമണ്ണൂര്‍ സെന്റ് ജോസഫ്‌സ് എച്ച്എസ്എസ് (ഹയര്‍സെക്കന്‍ഡറി, എച്ച്എസ്), എസ്എസ് യുപി എസ് നെടുങ്കണ്ടം (യുപി), പീരുമേട് കെഎഎംഎല്‍പിഎസ് (എല്‍പി) ഗണിതമേള- ചെമ്മണ്ണാര്‍ എസ്എക്‌സ്എച്ച്എസ്എസ് (ഹയര്‍സെക്കന്‍ഡറി), പാറത്തോട് സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍(എച്ച്എസ്), തൊടുപുഴ എസ്എസ്‌യുപി സ്‌കൂള്‍ (യുപി), പരിയാരം എസ്എന്‍ എല്‍പി സ്‌കൂള്‍ (എല്‍പി). പ്രവൃത്തിപരിചയമേള- മുതലക്കോടം സെന്റ്  ജോര്‍ജ്ജ് എച്ച്എസ്എസ്(ഹയര്‍സെക്കന്‍ഡറി), കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്എസ് (എച്ച്എസ്), തൊടുപുഴ എസ്എസ്‌യുപി സ്‌കൂള്‍(യുപി),  പരിയാരം എസ്എന്‍എല്‍പി സ്‌കൂള്‍ (എല്‍പി)  ഐടി കൂമ്പന്‍പാറ എഫ്എംജിഎച്ച്എസ്.എസ് (ഹയര്‍ സെക്കന്‍ഡറി, എച്ച്.എസ്),  എസ്എഎച്ച്എസ് വണ്ടന്മേട് (യുപി) രണ്ട് ദിവസമായി തൊടുപുഴ എ പി ജെ അബ്ദുള്‍കലാം സ്‌കൂളിലും ഡിപോള്‍ ഇ.എം.എച്ച്.എസ്.എസിലുമായി നടന്ന മേളയുടെ സമാപന സമ്മേളനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ സഫിയ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ അദ്ധ്യക്ഷനായിരുന്നു. ഡിഡി എ അബൂബക്കര്‍ സമ്മാനദാനം നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ പ്രൊഫ. ജെസി ആന്റണി, വിജയകുമാരി, ഷാഹുല്‍ ഹമീദ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്‍ യു പ്രകാശ്, ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ഖാദര്‍, വി എം ഫിലിപ്പച്ചന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ കെ സോമന്‍, അനില്‍കുമാര്‍, കെ എസ് വിനോദ്, ജോര്‍ജ് വര്‍ഗീസ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക