|    Aug 21 Mon, 2017 12:29 am
FLASH NEWS

റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേള ഇന്നുമുതല്‍ തൃശൂരില്‍

Published : 15th November 2016 | Posted By: SMR

തൃശൂര്‍: റവന്യൂ ജില്ലാസ്‌കൂള്‍ ശാസ്ത്രമേള ഇന്ന് മുതല്‍ 17 വരെ നഗരത്തിലെ വിവിധ സ്‌കൂളുകളിലായി നടക്കും. എല്‍പി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിഭാഗങ്ങളിലായി അയ്യായിരത്തോളം വിദ്യാര്‍ഥികള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും. ശാസ്ത്രമേള ഇന്ന് രാവിലെ 10 മുതല്‍ തൃശൂര്‍ സേക്രട്ട്ഹാര്‍ട്ട് കോണ്‍വെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഗണിതശാസ്ത്രമേള സെന്റ് കഌയേഴ്‌സ് എച്ച്എസ്എസിലും സാമൂഹികശാസ്ത്രമേള ഹോളിഫാമിലി എച്ച്എസ്എസിലും പ്രവൃത്തിപരിചയമേള കാല്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസിലും ഐടി മേള മോഡല്‍ ബോയ്‌സ് എച്ച്എസ്എസിലുമായാണ്  നടക്കുന്നത്.  ശാസ്ത്രമേളയോടൊപ്പം സംഘടിപ്പിക്കുന്ന വിഎച്ച്എസ്ഇ എക്‌സ്‌പോ രണ്ട് ദിവസങ്ങളിലായി സിഎംഎസ്എച്ച്എസ്എസ് സ്‌കൂളില്‍ നടക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ കൂടിയായ ഡിഡിഇ കെ സുമതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ 10 ന് മോഡല്‍ ബോയ്‌സ് എച്ച്എസ്എസില്‍ നടക്കുന്ന ചടങ്ങില്‍ മേയര്‍ അജിത ജയരാജന്‍ മേള ഉദ്ഘാടനം ചെയ്യും. കെ രാജന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. 17 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപനസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി അധ്യക്ഷത വഹിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വിഎച്ച്എസ്ഇ അസി. ഡയറക്ടര്‍ ഡോ. ലീന രവിദാസ്, കൗണ്‍സിലര്‍ അജിത വിജയന്‍, പബ്ലിസിറ്റി കണ്‍വീനര്‍ സി കെ ബിന്ദു, കെ ബി ശ്രീധരന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക