|    Jan 18 Wed, 2017 9:47 pm
FLASH NEWS

റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നാളെമുതല്‍

Published : 3rd January 2016 | Posted By: SMR

പത്തനംതിട്ട: റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നാലു മുതല്‍ എട്ടുവരെ തിരുവല്ലയില്‍ നടക്കും. 450 സ്‌കൂളുകളില്‍ നിന്നുമുള്ള 4519 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഇവര്‍ക്കായി പത്ത് വേദികളികളും ഒരുക്കിയിട്ടുണ്ട്.
തിരുമൂലവിലാസം യുപിഎസിലാണ് മുഖ്യവേദി. ബാലികാമഠം സ്‌കൂള്‍, തിരുമൂലപുരം എസ്എന്‍വിഎച്ച്എസ്, ഇരുവെള്ളിപ്ര സെന്റ് തോമസ് എച്ച് എസ്എസ്, തിരുമൂലപുരം എംഡിഇഎം എല്‍.പി.എസ് എന്നിവിടങ്ങളിലാണ് മല്‍സരങ്ങള്‍ നടക്കുന്നത്. നാളെ വൈകീട്ട് 4.30ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ മല്‍സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങിന് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്ര തിരുവല്ല ഡിവൈ.എസ്പി കെ ജയകുമാര്‍ ഫഌഗ് ഓഫ് ചെയ്യും. നാലിന് രചനാ മല്‍സരങ്ങള്‍ നടക്കും. അഞ്ച് മുതലാണ് വേദികള്‍ ഉണരുന്നത്. സമാപനം എട്ടിന് ജില്ലാ പഞ്ചായത്ത് അധ്യക്ഷ അന്നപൂര്‍ണാദേവി ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ കെ വി വര്‍ഗീസ്(നഗരസഭാ ചെയര്‍മാന്‍), പബ്ലിസിറ്റി കണ്‍വീനര്‍ എം കെ നിസാമുദ്ദീന്‍, ഡി.ഇ.ഒ കെ പി പ്രസന്നന്‍, കെ സജീവ്, ഇ ജെ വര്‍ഗീസ് പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക