|    May 26 Fri, 2017 10:25 pm
FLASH NEWS

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കൊല്ലം ഒരുങ്ങി

Published : 30th November 2015 | Posted By: SMR

കൊല്ലം: പതിനാലാമത് റവന്യൂജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് കൊല്ലം ഒരുങ്ങി. കൊല്ലം ലാല്‍ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ ഇന്നുമുതല്‍ മറ്റന്നാള്‍ വരെയാണ് മേള. 140 ഇനങ്ങളിലാണ് മല്‍സരം. ജില്ലയിലെ മൂവായിരത്തോളം കായിക പ്രതിഭകള്‍ മേളയില്‍ പങ്കെടുക്കും. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി എട്ടുമുതല്‍ 12വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് പങ്കെടുക്കുന്നത്. മേളയ്ക്ക് എത്തുന്ന ആണ്‍കുട്ടികള്‍ക്ക് കൊല്ലം ഗവണ്‍മെന്റ് മോഡല്‍ എച്ച്എസ്എസിലും പെണ്‍കുട്ടികള്‍ക്ക് വിമലഹൃദയ എച്ച്എസ്എസിലുമാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഇന്ന് രാവിലെ പത്തിന് മേളയുടെ ഉദ്ഘാടനം മേയര്‍ അഡ്വ.വി രാജേന്ദ്രബാബു നിര്‍വഹിക്കും. വാര്‍ഡ് കൗണ്‍സിലര്‍ റീന സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും. ഡിഡിഇ എന്‍ ഐ അഗസ്റ്റിന്‍, കൗണ്‍സിലര്‍ എസ് പ്രസന്നന്‍, ഡിഇഒ പി പി തങ്കം, ബി എസ് ശശികുമാര്‍ പങ്കെടുക്കും. മറ്റന്നാള്‍ വൈകീട്ട് നാലിന് കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്യും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day