|    Dec 14 Thu, 2017 12:26 am
FLASH NEWS

റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നാലിന് തുടങ്ങും

Published : 3rd December 2017 | Posted By: kasim kzm

ആലപ്പുഴ: 58ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം നാലിന് തുടങ്ങും. കണച്ചുകുളങ്ങര വിഎച്ച്എസ്എസില്‍ നടക്കുന്ന കലോല്‍സവം 8ന് സമാപിക്കും. നാലിന് രാവിലെ 10ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷതവഹിക്കും.
എംഎല്‍എമാരായ കെകെ രാമചന്ദ്രന്‍, തോമസ് ചാണ്ടി സംസാരിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യഅതിഥിയായിരിക്കും. ഇന്ന് ഉച്ചയ്ക്ക് ഒന്നുവകരെയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. 10 വേദികളിലാണ് മല്‍സരങ്ങള്‍ നടക്കുക. രാവിലെ 9ന് ആരംഭിച്ചി രാത്രി 9ന് സമാപിക്കും. സംസ്‌കൃതോല്‍സവം പെരുന്നോര്‍മംഗലം ഗവ. എല്‍പിഎസില്‍ വച്ച് നടക്കും. വിഎച്ച്എസ്എസ് തെക്കേ ഹാളില്‍ വേദി ആറില്‍ അറബിക് കലോല്‍സവം നടക്കും. 8ാം തിയ്യതി വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം പൊതുമരാമത്ത മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിക്കും. കോടിക്കുന്നില്‍ സുരേഷ് എംപി സമ്മാനദാനം നിര്‍വഹിക്കും. ആര്‍ രാജേഷ് എംഎല്‍എ, യു പ്രതിഭാഹരി എംഎല്‍എ ജില്ല കലക്ടര്‍ ടിവി അനുപമ സംസാരിക്കും. കണിച്ചുകുളങ്ങര ജങ്ഷനില്‍ നിന്നും കോല്‍സവ നഗരിയിലേക്ക് വാഹനസൗകര്യമുണ്ടാവും.
സൂപ്പര്‍ ഫാസ്റ്റ് ഉള്‍പ്പെടെ ദീര്‍ഘദൂര ബസ്സുകള്‍ക്ക് കണിച്ചുകുളങ്ങര ജങ്ഷനില്‍ കലോല്‍സദിവസങ്ങളില്‍ സ്‌റ്റോപ്പ് അനുവദിക്കുന്നതിന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോല്‍സവത്തിനെത്തുന്ന മൂവായിരത്തോളം പേര്‍ക്ക് ഭക്ഷണം സജ്ജമാക്കും. മുഹമ്മ പട്ടാപ്പള്ളി ശണ്‍മുഖത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. വെല്‍ഫയര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എല്ലാ വേദികളിലും കുടിവെള്ള വിതരണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക