റവന്യൂ ജില്ലാ സ്കൂള്‍ കായികമേള; വീണ്ടും കാഞ്ഞിരപ്പള്ളിക്ക് ഓവറോള്‍
Published : 28th November 2016 | Posted By: SMR
മരങ്ങാട്ടുപിള്ളി: ലേബര്‍ ഇന്ത്യ സ്റ്റേഡിയത്തില്‍ മൂന്നുനാളായി നടന്നുവന്ന കോട്ടയം റവന്യൂ ജില്ലാ സ്കൂള്‍ കായികമേളയില്‍ കാഞ്ഞിരപ്പള്ളി വിദ്യാഭ്യസ ഉപജില്ല ഓവറോള്‍ കിരീടം നിലനിര്‍ത്തി. മല്‍സരം നടന്ന 95 ഇനങ്ങളില്‍ 247 പോയിന്റ് കരസ്ഥമാക്കിയാണ് കാഞ്ഞിപ്പള്ളി മുന്നേറിയത്. 142 പോയിന്റ് കരസ്ഥമാക്കി ചങ്ങനാശ്ശേരി ഉപജില്ല രണ്ടാം സ്ഥാനത്തും 84 പോയിന്റുമായി പാലാ വിദ്യാഭ്യാസ ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി. കോട്ടയം റവന്യൂ ജില്ലയില്‍ നിന്നായി മൊത്തം 380 കായികതാരങ്ങള്‍ സംസ്ഥാന തലമല്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്കൂള്‍ തലത്തില്‍ കുറുമ്പനാടം സെന്റ് പീറ്റേഴ്സ് 82 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 78 പോയിന്റുമായി കോരുത്തോട് സികെഎം എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 69 പോയിന്റുമായി പാറത്തോട് ഗ്രേസി മെമ്മോറിയല്‍ സ്കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. രാമപുരം സിഐ ബാബുക്കുട്ടന്, പഞ്ചായത്തം ജോര്‍ജ് ചെട്ടിയാശ്ശേരി സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.