|    Feb 24 Fri, 2017 3:02 am

റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേള; കോതമംഗലം മുന്നേറുന്നു

Published : 23rd November 2016 | Posted By: SMR

കൊച്ചി:  15ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കായിക മേളയുടെ ആദ്യദിനം പിന്നിട്ടപ്പോള്‍ ആറു റെക്കോഡുകളുടെ അകമ്പടിയോടെ കോതമംഗലം ഉപജില്ല മുന്നേറുന്നു. മാര്‍ ബേസില്‍, സെന്റ് ജോര്‍ജ്, മാതിരപ്പിള്ളി സ്‌കൂളുകളുടെ കരുത്തില്‍ 210 പോയിന്റുകളോടെ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് കോതമംഗലം ഉപജില്ലയുടെ കുതിപ്പ്. രണ്ടാം സ്ഥാനത്തുള്ള എറണാകുളം ഉപജില്ലയുടെ അക്കൗണ്ടിലുള്ളത് 27 പോയിന്റുകള്‍ മാത്രം. ഏഴു പോയിന്റോടെ അങ്കമാലി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. ആലുവ (6), കല്ലൂര്‍കാട് (6), നോര്‍ത്ത് പറവൂര്‍ (5), പെരുമ്പാവൂര്‍ (4), മൂവാറ്റുപുഴ (3), വൈപ്പിന്‍ (2) എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റ്‌നില. തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, കൂത്താട്ടുകുളം, കോലഞ്ചേരി ഉപജില്ലകള്‍ക്ക് ആദ്യ ദിനം പോയിന്റൊന്നും നേടാനായില്ല. 30  ഫൈനലുകള്‍ പൂര്‍ത്തിയായ ആദ്യദിനം സ്വര്‍ണ വേട്ടയിലും കോതമംഗലം എതിരാളികളെ നിഷ്പ്രഭരാക്കി. കോതമംഗലം 24 സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ എറണാകുളം നാലും ആലുവ, കല്ലൂര്‍കാട് ഉപജില്ലകള്‍ ഓരോ വീതം സ്വര്‍ണവും നേടി.  23 വെള്ളിയും 21 വെങ്കലവും കോതമംഗലത്തിന്റെ അക്കൗണ്ടിലുണ്ട്. എല്ലാ വിഭാഗം പോയിന്റ് പട്ടികയിലും കോതമംഗലത്തിന് തന്നെയാണ് ലീഡ്.  കോതമംഗലം സ്‌കൂളുകള്‍ തമ്മിലുള്ള പോരാട്ടത്തില്‍ ആദ്യ ദിനം മാര്‍ ബേസില്‍ ബഹുദൂരം മുന്നിലെത്തി. 116 പോയിന്റാണ് നിലവിലെ ചാംപ്യന്‍മാരുടെ സമ്പാദ്യം. 62 പോയിന്റുകളുമായി സെന്റ് ജോര്‍ജ് സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്. 31 പോയിന്റുകളുള്ള മാതിരപ്പിള്ളി ഗവ സ്‌കൂള്‍ പോയിന്റ് പട്ടികയില്‍ മൂന്നാമതുണ്ട്. ഫീല്‍ഡിനങ്ങള്‍ക്ക് പുറമേ ട്രാക്കിലും നടത്തിയ മികച്ച പ്രകടനമാണ് മാര്‍ ബേസിലിനെ മുന്നിലെത്തിച്ചത്. 14 സ്വര്‍ണവും 13 വെള്ളിയും ഏഴു വെങ്കലവും ആദ്യ ദിനം മാര്‍ബേസില്‍ താരങ്ങള്‍ നേടി. സെന്റ് ജോര്‍ജ് (6), ജിവിഎച്ച്എസ്എസ് മാതിരപ്പിള്ളി (4). എസ്എച്ച് തേവര (3), പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് (1), ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ് (1), ആലങ്ങാട് കെഇഎംഎച്ച്എസ് (1) സ്‌കൂളുകളും സ്വര്‍ണ പട്ടികയില്‍ ഇടം നേടി. കോതമംഗലം മാര്‍ബേസിലിന്റെ ബിബിന്‍ ജോര്‍ജ്് (സീനിയര്‍ ബോയ്‌സ് 5000 മീറ്റര്‍), അമല്‍ പി രാഘവ് (്‌സീനിയര്‍ ബോയ്‌സ് ഡിസ്‌കസ് ത്രോ), ബിജോ തോമസ(്‌സബ്ജൂനിയര്‍ ബോയ്‌സ് ഡിസ്‌കസ് ത്രോ), ടി എന്‍ ദില്‍ഷിത്(ജൂനിയര്‍ ബോയ്‌സ് ഹൈജമ്പ്) ജിവിഎച്ച്എസ്എസ് മാതിരപ്പിള്ളിയുടെ എ പി അന്‍ഫാസ് (ജൂനിയര്‍ ബോയ്‌സ് ഷോട്ട്പുട്ട)്, കെസിയ മറിയം ബെന്നിജൂനിയര്‍ (ഗേള്‍സ് ഷോട്ട്പുട്ട്) എന്നിവരാണ് ആദ്യ ദിനം റെക്കോഡ് ബുക്കില്‍ ഇടം നേടിയവര്‍.  സബ്ജൂനിയര്‍ ബോയ്‌സില്‍ മാതിരപ്പള്ളി സ്‌കൂളിന്റെ  പി കെ അഭിനവ് (ലോങ്ജമ്പ്, 100 മീറ്റര്‍), ഗേള്‍സില്‍ മാര്‍ബേസിലിന്റെ പി അഭിഷ(600, 100 മീറ്റര്‍), സീനിയര്‍ ബോയ്‌സില്‍ ബിബിന്‍ ജോര്‍ജ്ജ് (5000, 800 മീറ്റര്‍) എന്നിവര്‍ ഇരട്ട സ്വര്‍ണം നേടി. കൊച്ചി മേയര്‍ സൗമിനി ജെയിന്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. രണ്ടാം ദിനമായ ഇന്ന് 35 ഇനങ്ങളില്‍ ഫൈനല്‍ നടക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക