|    Feb 24 Sat, 2018 10:01 am
FLASH NEWS

റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഇന്ന് കോളിയടുക്കത്ത് തുടങ്ങും

Published : 23rd November 2016 | Posted By: SMR

കാസര്‍കോട്: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള കോളിയടുക്കം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇന്ന് മുതല്‍ 25 വരെ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏഴ് സബ് ജില്ലകളില്‍ നിന്നും 2000ഓളം കായികതാരങ്ങള്‍ മല്‍സരത്തില്‍ മാറ്റുരക്കും. 95 ഇനങ്ങളിലായി ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മല്‍സരം. കായിക മേളയ്ക്ക് മുന്നോടിയായി ഇന്ന് രാവിലെ ഏഴിന്് കോളിയടുക്കം സ്‌റ്റേഡിയത്തില്‍ നിന്ന് ക്രോസ് കണ്‍ട്രി മല്‍സരം നടക്കും. നാളെ രാവിലെ 8.30ന് വേദിയില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് 1500 മീറ്റര്‍ മല്‍സരം ആരംഭിക്കും.കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷത വഹിക്കും. 25ന് വൈകിട്ട് 4.30ന് സമാപന സമ്മേളനം വിജയികള്‍ക്കുള്ള സമ്മാനദാനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിക്കും. ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും. കോളിയടുക്കം ഗ്രൗണ്ടില്‍ ആദ്യമായി നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.ഡിഡിഇ ഇന്‍ ചാര്‍ജ് പുരുഷോത്തമന്‍, അശോകന്‍ ധര്‍മ്മത്തടുക്ക, സൂര്യനാരായണ ഭട്ട്, മാധവന്‍, സുകുമാരന്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss