|    Dec 17 Sun, 2017 9:42 am

റവന്യൂ ജില്ലാ ശാസ്ത്രമേള സമാപിച്ചു; ആലപ്പുഴയ്ക്ക് കിരീടം

Published : 19th November 2016 | Posted By: SMR

മാവേലിക്കര: റവന്യൂ ജില്ലാ ശാസ്ത്രമേള സമാപിച്ചു. ഐടി മേളയില്‍  87 പോയിന്റോടെ ആലപ്പുഴ സബ് ജില്ല ഓവറോള്‍ കിരീടം നേടി. 75 പോയിന്റോടെ കായംകുളവും 74 പോയിന്റോടെ മാവേലിക്കരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ പങ്കിട്ടു. ശാസ്ത്രമേളയില്‍  140 പോയിന്റോടെ  ആലപ്പുഴ സബ് ജില്ല ഓവറോള്‍ കിരീടം കരസ്ഥമാക്കി. 125 പോയിന്റോടെ കായംകുളവും 111 പോയിന്റോടെ ചേര്‍ത്തലയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സാമൂഹ്യ ശാസ്ത്രമേളയില്‍ മാവേലിക്കര സബ് ജില്ല 118 പോയിന്റോടെ ഒന്നാമതെത്തി. 117 പോയിന്റോടെ ആലപ്പുഴയും 100 പോയിന്റോടെ ഹരിപ്പാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ശാസ്ത്രമേള എല്‍പി വിഭാഗത്തില്‍ ആലപ്പുഴ ലിയോതേര്‍ട്ടീന്ത്് എല്‍പിഎസ് സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. യുപി വിഭാഗത്തില്‍ പച്ച സേവേഷ്യസ് യുപി സ്‌കൂള്‍ തലവടിയും എച്ച്എസ് വിഭാഗത്തില്‍ വിവിഎച്ച്എസ് താമരക്കുളവും എച്ച്എസ്എസ് വിഭാഗത്തില്‍ ആലപ്പുഴ സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂളും ഒന്നാം സ്ഥാനം നേടി.സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ രഘുപ്രസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മറ്റി ചെയര്‍മാന്‍ കെ ടി മാത്യു സമ്മാനദാനം നിര്‍വഹിച്ചു. ജയശ്രീ അജയകുമാര്‍, രാജേഷ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss