|    Feb 26 Sun, 2017 2:20 am
FLASH NEWS

റവന്യൂ ജില്ലാ ശാസ്ത്രമേള: കാസര്‍കോട് ഉപജില്ല ജേതാക്കള്‍

Published : 16th November 2016 | Posted By: SMR

ചട്ടഞ്ചാല്‍: റവന്യു ജില്ലാ ശാസത്രോല്‍സവത്തില്‍ ശാസ്ത്രമേളയിലും ഗണിതമേളയിലും കാ സര്‍കോട് ഉപജില്ല ജേതാക്കളായി. ശാസ്ത്രമേളയില്‍ 200 പോയിന്റാണ് കാസര്‍കോട് നേടി യത്. എല്‍പി വിഭാഗത്തില്‍ 33  പോയിന്റും യുപി വിഭാഗത്തില്‍ 46 പോയിന്റും എച്ച്എസ് വിഭാഗത്തില്‍ 62 പോയിന്റും എച്ച്എസ്എസ് വിഭാഗത്തില്‍ 59 പോ യിന്റും നേടി. 174 പോയിന്റ് നേ ടി ചെറുവത്തൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. എല്‍പി വിഭാഗത്തില്‍ 23 പേ ായന്റും യുപി വിഭാഗത്തില്‍ 42 ഉം എച്ച്എസ് വിഭാഗത്തില്‍ 64 ഉം എച്ച്എസ്എസ് വിഭാഗത്തില്‍ 45 പോയിന്റും ചെറുവത്തൂര്‍ നേടി. ഹൊസ്ദുര്‍ഗ് ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. എല്‍പി വിഭാഗത്തില്‍ 31 ഉം യുപി വിഭാഗത്തില്‍ 41 ഉം എച്ച്എസ് വിഭാഗത്തില്‍ 51 ഉം എച്ച്എസ്എസ് വിഭാഗത്തില്‍ 45 പോയിന്റും ഉള്‍പ്പെടെ 168 പോ യിന്റാണ് നേടിയത്. ബേക്കല്‍ (156), കുമ്പള (154), മഞ്ചേശ്വരം (132), ചിറ്റാരിക്കാല്‍ (108) എന്നിങ്ങനെയാണ് പോയിന്റ് നില. ഗണിതശാസ്ത്രമേളയില്‍ 379 പേ ായിന്റാണ് കാസര്‍കോട്് നേടിയത്. ചെറുവത്തൂരും (317) ബേക്കലും (289) രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കുമ്പള (284), ഹൊസ്ദുര്‍ഗ് (282), ചിറ്റാരിക്കാല്‍ (254), മഞ്ചേശ്വരം (177) എന്നിങ്ങനെയാണ് പോയിന്റ് നില. വിദ്യാര്‍ഥികളുടെ ശാസ്ത്ര ചിന്തയും ഗണിതശാസ്ത്രത്തിലെ പ്രായോഗിക വിജ്ഞാനവും വിളിച്ചോതുന്നതായിരുന്നു ജില്ലാ റവന്യൂ ശാസ്‌ത്രോത്സവത്തിലെ പ്രദര്‍ശനങ്ങള്‍. സമാപന സമ്മേളനം എന്‍ എ നെല്ലിക്കുന്ന് എംഎ ല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്്  എ ജി സി ബഷീര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ മൊയ്തീന്‍ കുട്ടി ഹാജി സമ്മാനദാനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെമനാട് പഞ്ചായത്ത് പ്രസിഡന്റ്് കല്ലട്ര അബ്ദുല്‍ഖാദര്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ടി ഡി കബീര്‍, ഷാസിയ ടീച്ചര്‍, ശകുന്തള കൃഷ്ണന്‍, ആസിയ മുഹമ്മദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ പി വി കൃഷ്ണകുമാര്‍, ഡിഇഒ ഇന്‍ചാര്‍ജ് നാഗവേണി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം മോഹനന്‍ നായര്‍ സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക