|    Apr 28 Fri, 2017 2:12 am
FLASH NEWS

റവന്യൂ ജില്ലാ കൗമാര കായികമേളക്ക് ഇന്നുതുടക്കം

Published : 24th November 2016 | Posted By: SMR

ചെമനാട്: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള ഇന്നും നാളെയുമായി കോളിയടുക്കം രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടക്കും. ഇന്ന് രാവിലെ 8.25ന് ഡിഡിഇ യു കരുണാകരന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടമല്‍സരത്തോടെ മേളയ്ക്ക് തുടക്കമാകും. 10.30ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ കായിക മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷതവഹിക്കും. ഏഴ് സബ് ജില്ലകളില്‍ നിന്നും 1998 കായികതാരങ്ങള്‍ മല്‍സരത്തില്‍ മാറ്റുരക്കും. 95 ഇനങ്ങളിലായി ജൂനിയര്‍, സബ് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായാണ് മല്‍സരം. കായിക മേളയ്ക്ക് മുന്നോടിയായി ഇന്നലെ രാവിലെ നടന്ന ക്രോസ് കണ്‍ട്രി മല്‍സരങ്ങളില്‍ എം എ സജീര്‍ (ചീമേനി ജിഎച്ച്എസ്എസ്), പി അശ്വതി (കക്കാട് ജിഎച്ച്എസ്എസ്) എന്നിവര്‍ ഒന്നാം സ്ഥാനം നേടി. കെ വി സുധീഷ് (കയ്യൂര്‍ ജിഎച്ച്എസ്എസ്), പി മനുപ്രസാദ് (പെരിയ ജിഎച്ച്എസ്എസ്) എന്നിവര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും കെ എം കൃഷ്ണാഞ്ച (പെരിയ ജിഎച്ച്എസ്എസ്), പി നന്ദന (പെരിയ ജിഎച്ച്എസ്എസ്) എന്നിവര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. നാളെ വൈകിട്ട് 4.30ന് സമാപന സമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ വിജയികള്‍ക്ക് സമ്മാനം നല്‍കും. ചെമനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും.കായിക മേളക്ക് സര്‍ക്കാറില്‍ നിന്ന് ഫണ്ട് അനുവദിക്കാത്തതിനാല്‍ സംഘാടകര്‍ കുട്ടികളില്‍ നിന്ന് പിരിവെടുത്താണ് മേള നടത്തുന്നത്. തുടര്‍ച്ചയായി വരുന്ന കലോല്‍സവങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും സംഘാടകര്‍ക്കും ഏറെ ദുരിതം വിതയ്ക്കുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day