|    Feb 26 Sun, 2017 6:33 pm
FLASH NEWS

റവന്യൂ ജില്ലാ കായിക മേള; മുക്കം ഉപജില്ലയ്ക്ക് കിരീടം

Published : 24th November 2016 | Posted By: SMR

കോഴിക്കോട്:  15ാമത് റവന്യൂ ജില്ലാ കായികമേളയില്‍ മുക്കം ഉപജില്ലയ്ക്ക് കിരീടം. 26 സ്വര്‍ണവും 35 വെള്ളിയും 28 വെങ്കലവുമായി 292.5 പോയിന്റാണ് മുക്കം നേടിയത്. സ്‌കൂളുകളില്‍ സെന്റ് ജോസഫ് എച്ച്എസ് പുല്ലൂരാംപാറയ്ക്കാണ് കിരീടം. 17 സ്വര്‍ണവും 20 വെള്ളിയും എട്ട് വെങ്കലവുമായി 149.5 പോയിന്റ് നേടി മറ്റ് സ്‌കൂളുകളെക്കാള്‍ ബഹുദൂരം മുമ്പിലായിരുന്നു സെന്റ് ജോസഫ് എച്ച്എസ് പുല്ലൂരാംപാറ.മേളയുടെ മൂന്നുദിവസവും മുക്കം ഉപജില്ലക്കായിരുന്നു മേല്‍ക്കോയ്മ. ഒമ്പത് സ്വര്‍ണവും 14 വെള്ളിയും 15 വെങ്കലവുമായി 105.5 പോയിന്റ് നേടി താമരശ്ശേരി ഉപജില്ല രണ്ടാംസ്ഥാനത്താണ്. എട്ട് സ്വര്‍ണവും 11 വെള്ളിയും ഒമ്പത് വെങ്കലവുമായി 97 പോയിന്റ് നേടിയ കൊയിലാണ്ടി ഉപജില്ല മൂന്നാമതും എത്തി. ബാലുശ്ശേരി ഉപജില്ല 11 സ്വര്‍ണവും ഏഴ് വെള്ളിയും ഏഴ് വെങ്കലവും നേടി(88 പോയിന്റ്). പേരാമ്പ്ര ഉപജില്ല 11 സ്വര്‍ണവും ഏഴ് വെള്ളിയും നാല് വെങ്കലവും നേടി(80 പോയിന്റ്). കുന്നമംഗലം ഉപജില്ല ഒമ്പത് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലും നേടി(61 പോയിന്റ്). കോഴിക്കോട് സിറ്റി നാല് സ്വര്‍ണവും നാല് വെങ്കലവും നേടി(34 പോയിന്റ്). കോഴിക്കോട് റൂറല്‍(അഞ്ച് വെള്ളി, എട്ട് വെങ്കലം-28 പോയിന്റ്), കൊടുവള്ളി(മൂന്ന് സ്വര്‍ണം, മൂന്ന വെള്ളി, രണ്ട് വെങ്കലം- 26 പോയിന്റ്), വടകര(രണ്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം- 16 പോയിന്റ്), ഫറോക്ക്( രണ്ട് സ്വര്‍ണം, ഒരു വെള്ളി, രണ്ട് വെങ്കലം-15 പോയിന്റ്), നാദാപുരം (രണ്ട് സ്വര്‍ണം, ഒരു വെള്ളി, ഒരു വെങ്കലം- 14 പോയിന്റ്), തോടന്നൂര്‍ (ഒരു വെള്ളി, രണ്ട് വെങ്കലം- അഞ്ച് പോയിന്റ്), ചേവായൂര്‍, മേലടി, കുന്നുമ്മല്‍ (ഒരു വെള്ളി- മൂന്ന് പോയിന്റ്), ചോമ്പാല(രണ്ട് വെങ്കലം- രണ്ട് പോയിന്റ്). എട്ട്‌സ്വര്‍ണവും ആറ് വെള്ളിയും നാല് വെങ്കലവുമായി 62 പോയിന്റ് നേടി എഎംഎച്ച്എസ് പൂവമ്പായി കായികമേളയില്‍ രണ്ടാമതായി. മൂന്നാംസ്ഥാനം സെന്റ് ജോര്‍ജ്‌സ് എച്ച്എസ്എസ് കുളത്തുവയല്‍ കരസ്ഥമാക്കി. 11 സ്വര്‍ണവും രണ്ട് വെള്ളിയുമായി 61 പോയിന്റാണ് നേടിയത്. ഒമ്പത് സ്വര്‍ണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമായി ഹോളി ഫാമിലി എച്ച്എസ് കട്ടിപ്പാറ 50 പോയിന്റ് നേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day