|    Sep 23 Sat, 2017 2:53 pm
FLASH NEWS

റവന്യൂ ജില്ലാ കായികമേള സമാപിച്ചു; കാസര്‍കോട് ഉപജില്ല ജേതാക്കള്‍

Published : 26th November 2016 | Posted By: SMR

കോളിയടുക്കം: കോളിയടുക്കം രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ നടന്ന റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയില്‍ കാസര്‍കോട് ഉപജില്ല ഓവറോള്‍ ചാംപ്യന്മാരായി. 23 സ്വര്‍ണവും 19 വെള്ളിയും 10 വെങ്കലവുമായി 182 പോയിന്റ് നേടിയാണ്് ചാംപ്യന്‍പട്ടം കരസ്ഥമാക്കിയത്. 177 പോയിന്റ് നേടിയ ചിറ്റാരിക്കാലിനാണ് രണ്ടാം സ്ഥാനം. 17 സ്വര്‍ണവും 23 വീതം വെള്ളിയും വെങ്കലവുമാണ് ചിറ്റാരിക്കാല്‍ നേടിയത്. 16 സ്വര്‍ണവും 17 വീതം വെള്ളിയും വെങ്കലവും നേടി 148 പോയിന്റ് കരസ്ഥമാക്കിയ ചെറുവത്തൂര്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കി. സ്‌കൂളുകളില്‍ 87 പോയിന്റോടെ ചീമേനി ജിഎച്ച്എസ്എസ് ഒന്നാമതെത്തി. 11 സ്വര്‍ണവും ഒമ്പത് വെള്ളിയും 11 വെങ്കലവുമാണ് ചീമേനിയുടെ സമ്പാദ്യം. 10 സ്വര്‍ണവും നാലു വെള്ളിയും അഞ്ചു വെങ്കലവുമടക്കം 67 പോയിന്റ് നേടിയ മാലോത്തുകസബ ജിഎച്ച്എസ്എസ് രണ്ടാം സ്ഥാനം നേടി. അഞ്ചു സ്വര്‍ണം, എട്ടു വെള്ളി, ആറു വെങ്കലം എന്നിവയടക്കം 56 പോയിന്റ് കരസ്ഥമാക്കിയ കാസര്‍കോട് ജിഎംആര്‍എച്ച്എസ് ഫോര്‍ ഗേള്‍സിനാണ് മൂന്നാം സ്ഥാനം. സമാപനസമ്മേളനം ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ തെക്കില്‍ അധ്യക്ഷതവഹിച്ചു. വിജയന്‍, ജനാര്‍ദ്ദനന്‍, കെ എം ബല്ലാള്‍, അശോകന്‍ ധര്‍മത്തടുക്ക സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക