|    Dec 18 Mon, 2017 2:34 pm

റവന്യൂ ജില്ലാ കായികമേളയ്ക്ക് ഇന്ന് കൊടിയേറും

Published : 21st November 2016 | Posted By: SMR

കോഴിക്കോട്: 15മത് റവന്യൂ ജില്ലാ കായികമേളയ്ക്ക് ഇന്ന് കൊടിയേറും. ഉദ്ഘാടനം ഇന്ന് 2.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. ആറ് വിഭാഗങ്ങളിലായി 2960 കുട്ടികളാണ് കായികമേളയില്‍ പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കായി മെഡിക്കല്‍ കോളജ് കാംപസിലും പെണ്‍കുട്ടികള്‍ക്കായി സാവിയോ സ്‌കൂളിലുമാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കായികതാരം പി ടി ഉഷ മുഖ്യാതിഥിയായിരിക്കും. 3000 മീറ്റര്‍- ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ്, 5000മീറ്റര്‍- സീനിയര്‍ ബോയ്‌സ്, ഗേള്‍സ്, 600- മീറ്റര്‍ സബ് ജൂനിയര്‍ ബോയ്‌സ്, ഗേള്‍സ്, ട്രിപ്പിള്‍ ജമ്പ്- ജൂനിയര്‍ ബോയ്‌സ്, ഡിസ്‌കസ് ത്രോ- ജൂനിയര്‍ ബോയ്‌സ്, ലോങ്ജമ്പ്- ജൂനിയര്‍ ഗേള്‍സ്, ഷോട്ട്പുട്ട്-സബ്ജൂനിയര്‍ ഗേള്‍സ, ലോങ്ജമ്പ്- സബ് ജൂനിയര്‍ ബോയ്‌സ്, ജാവലിന്‍ ത്രോ- ജൂനിയര്‍ ഗേള്‍സ്, ഷോട്ട്പുട്ട്- ജൂനിയര്‍ ഗേള്‍സ്,ഡിസ്‌കസ് ത്രോ- സീനിയര്‍ ബോയ്‌സ്, ഹൈജമ്പ്-ജൂനിയര്‍ ഗേള്‍സ്, ലോങ് ജമ്പ്-സീനിയര്‍ ബോയ്‌സ്, ഡിസ്‌കസ് ത്രോ- സീനിയര്‍ ഗേള്‍സ്, ഷോട്ട്പുട്ട്- സീനിയര്‍ ബോയ്‌സ്, ലോങ്ജമ്പ്- സീനിയര്‍ ഗേള്‍സ്, ഹൈജമ്പ്- സീനിയര്‍ ബോയ്‌സ്,ഹൈജമ്പ്- സബ് ജൂനിയര്‍ ബോയ്‌സ് ഫൈനല്‍ മല്‍സരങ്ങള്‍ ഇന്ന് നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss