|    May 23 Tue, 2017 4:25 pm
FLASH NEWS

റവന്യൂ ജില്ലാ കലോല്‍സവം: ലോഗോ പ്രകാശനം ചെയ്തു

Published : 16th December 2015 | Posted By: SMR

കാസര്‍കോട്: ജനുവരി നാല് മുതല്‍ കാസര്‍കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോല്‍സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാകലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി വി രാമചന്ദ്രന് നല്‍കിയാണ് ലോഗോ പ്രകാശനം നിര്‍വഹിച്ചത്. കാസര്‍കോട് ഡിഇഒ ഇ വേണുഗോപാലന്‍, കലോല്‍സവപബ്ലിസിറ്റി കണ്‍വീനര്‍ കെ എസ് നാരായണന്‍ നമ്പൂതിരി, വൈസ് ചെയര്‍മാന്‍ പി നാരായണന്‍, ലോഗോ രൂപകല്‍പന ചെയ്ത ബോവിക്കാനം ബിഎആര്‍എച്ച്എസ് സ്‌കൂള്‍ ചിത്രകലാ അധ്യാപകന്‍ രവി പിലിക്കോട്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇന്‍ ചാര്‍ജ്ജ് എം മധുസൂദനന്‍ സംബന്ധിച്ചു. മുത്തുക്കുടയ്ക്ക് കീഴില്‍ കഥകളി, യക്ഷഗാനം എന്നീ കലാരൂപങ്ങളും പെരുമ്പറ, വീണ, കൊമ്പ് എന്നിവയോടൊപ്പം ബേക്കല്‍ കോട്ടയും ആലേഖനം ചെയ്താണ് ലോഗോ തയ്യാറാക്കിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day