|    Nov 24 Fri, 2017 8:16 pm
FLASH NEWS

റവന്യൂ ഓഫിസ് ഡിജിറ്റലൈസേഷന്‍ വേഗത്തിലാക്കും: ജില്ലാ കലക്ടര്‍

Published : 2nd August 2017 | Posted By: fsq

 

മഞ്ചേരി: വില്ലേജ് ഓഫിസുകളടക്കമുള്ള റവന്യൂ വകുപ്പ് ഓഫിസുകളുടെ ഡിജിറ്റലൈസേഷന്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ. കാവനൂര്‍ വില്ലേജ് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വില്ലേജായി മാറിയിട്ടുണ്ട്. ഇതേ മാതൃക മറ്റ് വില്ലേജുകളിലും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏറനാട് താലൂക്ക് ഓഫിസില്‍ ഏര്‍പ്പെടുത്തിയ പഞ്ചിങ് സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തുതന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം താലൂക്ക് ഓഫിസില്‍ നടപ്പാവുന്നത്. ജീവനക്കാര്‍ ഓഫിസില്‍ കൃത്യസമയം പാലിക്കുന്നു എന്നുറപ്പുവരുത്തുന്നതിനായിട്ടാണ് പുതിയ സംവിധാനം. സ്‌പോണ്‍സര്‍ഷിപ്പിലൂടെ ഫണ്ട് ലഭ്യമാക്കിയാണ് ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. പദ്ധതിയുടെ കാര്യക്ഷമത ഉറപ്പാക്കാന്‍ വരും ദിവസങ്ങളില്‍ നിരീക്ഷണ കാമറകളും സ്ഥാപിക്കും. രാവിലെ 10.10ന് മുമ്പായും വൈകീട്ട് 4.50നു ശേഷവും ബയോമെട്രിക് പഞ്ചിങ് സംവിധാനത്തില്‍ വിരലടയാളം രേഖപ്പെടുത്തണം. 60 ജീവനക്കാരാണ് താലൂക്ക് ഓഫിസിലുള്ളത്. വില്ലേജ് ഓഫിസുകള്‍ ഡിജിറ്റലാക്കുന്നതിനുള്ള നടപടികളും ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള നടപടികളും ഏറനാട് താലൂക്കില്‍ പുരോഗമിക്കുകയാണ്. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ഡോ. അരുണ്‍കുമാര്‍ അധ്യക്ഷനായിരുന്നു. തഹസില്‍ദാര്‍ പി സുരേഷ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ പി രഘുനാഥന്‍, നറുകര വില്ലേജ് ഓഫിസര്‍ എച്ച് വിന്‍സെന്റ് സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക