റവന്യൂ അധികൃതര്‍ പൂട്ടി സീല്‍ ചെയ്ത കെട്ടിടത്തിനുള്ളില്‍ രാത്രിയില്‍ നിര്‍മാണം
Published : 30th September 2016 | Posted By: Abbasali tf
ചെറുതോണി: ഇടുക്കി തഹസീല്‍ദാര്‍ പൂട്ടി സീല്‍ ചെയ്ത കെട്ടിടത്തില്‍ രാത്രിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുന്നു. കെട്ടിടത്തിന്റെ പിന്‍ഭാഗം പൊളിച്ചാണ് രാത്രിയില്‍ ധൃതഗതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ചെറുതോണി ടൗണിലെ താല്‍ക്കാലിക ബസ്റ്റാന്റിനോട് ചേര്‍ന്ന് മാസങ്ങളായി അനധികൃത കെട്ടിട നിര്‍മ്മാണം നടന്നുവരികയായിരുന്നു. കഴിഞ്ഞമാസം ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ സമിതി യോഗത്തില്‍ ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാന്‍ തീരുമാനമെടുത്തിരുന്നു. വൈദ്യുതി ബോര്‍ഡ് ഇടുക്കി പദ്ധതിക്കായി സ്ഥലമെടുത്തതു മുതല്‍ ഇടുക്കി ചെറുതോണി ഡാമിന്റെ അടിഭാഗം മുതല്‍ നേര്യമംഗലം റോഡില്‍ വെള്ളക്കയം വരെയുള്ള ഭാഗങ്ങള്‍ നിര്‍മ്മാണ നിരോധന മേഖലയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മുമ്പ് നിര്‍മ്മിച്ച കെട്ടിടങ്ങളുടെ സാധുത കോടതി കേസുകളുമായി മുന്നോട്ടുപോകുമ്പോഴാണ് പുതിയ കൈയ്യേറ്റം കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പ് കെട്ടിടം ഒഴിപ്പിക്കാനെത്തിയ ഇടുക്കി തഹസീര്‍ദാര്‍ ഉള്‍പ്പെടെയുള്ള റവന്യൂ സംഘത്തെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞത് വിവാദമായിരുന്നു. അന്ന് ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്ത കെട്ടിടമാണ് ഇപ്പോള്‍ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പണിയുന്നത്. ബസ്റ്റാന്റിനോട് ചേര്‍ന്ന് മുമ്പ് താല്‍ക്കാലികമായി നിര്‍മ്മിച്ച കരിങ്കല്കെട്ടിനോട് ചേര്‍ന്ന് അശാസ്ത്രീയമായ രീതിയില്‍ കക്കൂസ് നിര്‍മ്മാണവും ഇപ്പോള്‍ നടക്കുന്നുണ്ട്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.