|    Feb 28 Tue, 2017 1:54 am
FLASH NEWS

റവന്യൂജില്ലാ സ്‌കൂള്‍ കായികമേള ; പത്തനംതിട്ട ഉപജില്ലയും വെണ്ണികുളംസെന്റ് ബഹനാന്‍സും കുതിപ്പ് തുടങ്ങി

Published : 10th November 2016 | Posted By: SMR

പത്തനംതിട്ട: 15ാമത് റവന്യൂ ജില്ല സ്‌കൂള്‍ കായികമേളയ്ക്ക് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ തിരിതെളിഞ്ഞു. മേളയുടെ ആദ്യദിനത്തില്‍ ആതിഥേയരായ പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയും വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പോയിന്റു നിലയില്‍ മുന്നിലെത്തി.  ഇന്നലെ 27 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് സ്വര്‍ണവും മൂന്നു വെള്ളിയും ആറ് വെങ്കലവും നേടി 45 പോയിന്റോടെ പത്തനംതിട്ട വിദ്യാഭ്യാസ ഉപജില്ലയാണ് ഒന്നാമത്. മൂന്നു സ്വര്‍ണവും അഞ്ച് വെള്ളിയും 1 വെങ്കലവും നേടി 31 പോയിന്റോടെ പുല്ലാട് ഉപജില്ലയും മൂന്നു സ്വര്‍ണവും നാല് വെങ്കലവും നാല് വെള്ളിയും നേടി 31 പോയിന്റോടെ തിരുവല്ല ഉപജില്ലയുമാണ് രണ്ടാംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം നടത്തുന്നത്. നാല് സ്വര്‍ണവും രണ്ട് വെള്ളിയും 3 വെങ്കലവും നേടി 29 പോയിന്റോടെ വെണ്ണിക്കുളം ഉപജില്ലയാണ് മൂന്നാമത്. സ്‌കൂള്‍ തലത്തില്‍ 28 പോയിന്റോടെ വെണ്ണിക്കുളം സെന്റ് ബഹനാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഒന്നാമത്. 23 പോയിന്റ് നേടി ആങ്ങമൂഴി എസ്എവി എച്ച്എസ് ആങ്ങമൂഴി രണ്ടാം സ്ഥനത്തും 16 പോയിന്റ് നേടി ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമുണ്ട്. മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ജി അനിത അധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ അനില്‍ കുമാര്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി കെ ജേക്കബ്, ഏബല്‍ മാത്യു, ഡിഡിഇ എസ് സുജാത, സജി അലക്‌സാണ്ടര്‍,  അനില്‍ എം ജോര്‍ജ്് സംസാരിച്ചു. ഇവര്‍ മുന്‍നിരക്കാര്‍: 1500 മീറ്റര്‍ ഓട്ടം (ജൂനിയര്‍ ആണ്‍) : എന്‍.ജി. വിനായക് (സ്‌പോര്‍ട്‌സ് ഹോസ്?റ്റല്‍, തിരുവല്ല) , ജോര്‍ജ് തോമസ് വലിയറ (സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍, തിരുവല്ല), അനന്തു ബോസ് (ഹൈസ്‌കൂള്‍, മണിയാര്‍). ലോഗ് ജംപ് (ജൂനിയര്‍ ആണ്‍): എ. അനന്തു കൃഷ്ണന്‍ (എംജിഡിഎച്ച്എസ്, പുതുശേരി), ലിജിന്‍ മാത്യു (എഎംഎംഎച്ച്എസ്, ഓതറ), കെ എസ് അതുല്‍ (ഗുരുകുലം ഹൈസ്‌കൂള്‍, ഇടക്കുളം, റാന്നി). ഹൈജംപ്: അജിന്‍ ജിജി ജോര്‍ജ് (സെന്റ് പോള്‍സ് , നരിയാപുരം), ആദിത്യ ജഗന്നാഥ് (എസ്എന്‍വിഎച്ച്എസ്, തിരുവല്ല), ദിപിന്‍ ദാസ് (ഗവ. എച്ച്എസ്എസ്, കടുമീന്‍ചിറ). 1500 മീറ്റര്‍ ഓട്ടം (ജൂനിയര്‍ പെണ്‍): സൂര്യ സുഭാഷ് (സെന്റ് ബെനഡി്റ്റക്‌സ് ,തണ്ണിത്തോട്), സിതാര ബാബു (എസ്എന്‍ഡിപി, വെണ്‍കുറുഞ്ഞി), അര്‍ച്ചന അനില്‍ (ജെഎംപി, മലയാലപ്പുഴ).

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day