|    Oct 19 Thu, 2017 7:36 am
FLASH NEWS
Home   >  Todays Paper  >  page 11  >  

റയല്‍-പിഎസ്ജി ഒപ്പത്തിനൊപ്പം; മാഞ്ചസ്റ്റര്‍ സിറ്റിക്കു ജയം

Published : 24th October 2015 | Posted By: SMR

പാരിസ്/ മോസ്‌കോ: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ സ്പാനിഷ്-ഫ്രഞ്ച് അതികായന്‍മാരായ റയല്‍ മാഡ്രിഡ്- പിഎസ്ജി പോരാട്ടം ഗോള്‍രഹിതമായി പിരിഞ്ഞു. പാരിസില്‍ നടന്ന ഗ്രൂപ്പ് എ മല്‍സരത്തിന്റെ ആദ്യപകുതിയില്‍ റയല്‍ മികച്ചുനിന്നെങ്കിലും ഗോള്‍ നേടാനായില്ല.
ഇതേ ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ മാല്‍മോ 1-0ന് ഷക്തര്‍ ഡൊണെസ്‌കിനെ അട്ടിമറിച്ചു. ഗ്രൂപ്പ് ബിയില്‍ വോള്‍ഫ്‌സ്ബര്‍ഗ് 2-0ന് പിഎസ്‌വിയെ തോല്‍പ്പിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ സിഎസ്‌കെഎ മോസ്‌കോ 1-1നു കുരുക്കി.
ഗ്രൂപ്പ് സിയില്‍ ഗലാത്‌സരെ 2-1ന് ബെന്‍ഫിക്കയെയും അത്‌ലറ്റികോ മാഡ്രിഡ് 4-0ന് അസ്താനയെയും ഗ്രൂപ്പ് ഡിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി 2-1ന് സെവിയ്യയെയും പരാജയപ്പെടുത്തി. യുവന്റസും ബൊറൂസ്യ മോകെന്‍ഗ്ലാഡ്ബാക്കും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു.
ഗ്രൂപ്പ് ബിയില്‍ സിഎസ്‌കെഎയ്‌ക്കെതിരേ ഒരു ഗോളിനു പിന്നിട്ടുനിന്ന ശേഷമാണ് മാഞ്ചസ്റ്റ ര്‍ സമനില കൈക്കലാക്കിയത്. 15ാം മിനിറ്റില്‍ സെയ്ദു ദൗംബിയയാണ് ആതിഥേയരെ മുന്നിലെത്തിച്ചത്. 65ാം മിനിറ്റില്‍ ആന്റണി മര്‍ത്യാല്‍ മാഞ്ചസ്റ്ററിനു സമനില സമ്മാനിച്ചു.
സെവിയ്യക്കെതിരേ 0-1ന് പിന്നില്‍ നിന്ന ശേഷമായിരുന്നു സിറ്റിയുടെ ജയം. 30ാം മിനിറ്റില്‍ കോനോപ്ലൈങ്കയുടെ ഗോളില്‍ പിറകിലായ സിറ്റി 36ാം മിനിറ്റില്‍ ആദില്‍ റെമിയുടെ സെല്‍ഫ് ഗോളില്‍ ഒപ്പമെത്തി. ഇഞ്ചുറിടൈമില്‍ കെവിന്‍ ഡിബ്രൂയ്‌നാണ് സിറ്റിയുടെ വിജയഗോളിന് അവകാശിയായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക