|    Sep 22 Fri, 2017 8:55 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റയല്‍ തലപ്പത്ത്; ബയേണ്‍ കുതിക്കുന്നു

Published : 24th April 2016 | Posted By: SMR

മാഡ്രിഡ്/മ്യൂണിക്ക്: സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനും ജര്‍മന്‍ നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്കിനും വിജയം.
35ാം റൗണ്ട് മല്‍സരത്തില്‍ റയോ വല്ലെക്കാനോയെ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് റയല്‍ പരാജയപ്പെടുത്തുകയായിരുന്നു. എന്നാല്‍, കിരീടത്തിലേക്ക് കുതിക്കുന്ന ബയേണ്‍ 2-0ന് ഹെര്‍ത്തയെയാണ് തോല്‍പ്പിച്ചത്. ബൊറൂസ്യ ഡോട്മുണ്ട് 3-0ന് സ്റ്റുട്ട്ഗര്‍ട്ടിനെ തോല്‍പ്പിക്കുകയും ചെയ്തു.
വല്ലെക്കാനോയ്‌ക്കെതിരായ ജയത്തോടെ റയല്‍ ലീഗിലെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് കയറി. നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ, മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡ് എന്നിവരെ പിന്തള്ളിയാണ് റയല്‍ ലീഗില്‍ തലപ്പത്തെത്തിയത്. 35 മല്‍സരങ്ങളില്‍ നിന്ന് 81 പോയിന്റാണ് റയലിനുള്ളത്. 79 പോയിന്റ് വീതമുള്ള ബാഴ്‌സയും അത്‌ലറ്റികോയും റയലിനേക്കാള്‍ ഒരു മല്‍സരം കുറച്ചാണ് കളിച്ചത്.
വല്ലെക്കാനോയ്‌ക്കെതിരേ രണ്ട് ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് റയല്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ഇരട്ട ഗോള്‍ നേടിയ ഗരെത് ബേലാണ് റയലിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. ലൂകാസാണ് റയലിന്റെ മറ്റൊരു സ്‌കോറര്‍.
അതേസമയം, ആര്‍ത്യുറോ വിദാല്‍, ഡഗ്ലസ് കോസ്റ്റ എന്നിവരുടെ ഗോളുകളാണ് ഹെര്‍ത്തയ്‌ക്കെതിരേ ബയേണിന് ജയം സമ്മാനിച്ചത്. സ്റ്റുഗര്‍ട്ടിനെതിരേ ഷിന്‍ജി കഗാവ, ക്രിസ്റ്റിയന്‍ പുലിസിക്, ഹെന്റിക് എംകിത്രയന്‍ എന്നിവര്‍ ഡോട്മുണ്ടിനു വേണ്ടി ലക്ഷ്യംകണ്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക