|    Jul 27 Thu, 2017 10:36 pm
FLASH NEWS
Home   >  Sports  >  Football  >  

റയല്‍മാഡ്രിഡും മാഞ്ചസ്റ്റര്‍ സിറ്റിയും ചാംപ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍

Published : 4th November 2015 | Posted By: swapna en

nacho

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ്, ഇംഗ്ലീഷ് ക്ലബ്ബ്് മാഞ്ചസ്റ്റര്‍ സിറ്റി എന്നിവര്‍  ചാംപ്യന്‍സ് ലീഗിന്റെ അവസാന 16ല്‍ ഇടം നേടി. 

റയല്‍ മാഡ്രിഡ് പാരിസ് സെയ്ന്റ് ജെര്‍മിനെയും(പി.എസ്.ജി) സിറ്റി സെവിയ്യയെും പരാജയപ്പെടുത്തിയാണ് നോക്കൗട്ട് റൗണ്ടില്‍ ഇടം നേടിയത്.
മറ്റൊരു മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യൂനൈറ്റഡ് സി.എസ്.കെ.എ മോസ്‌കോയെ 1-0ത്തിന് തോല്‍പ്പിച്ചു. നാച്ചോയുടെ ഒരു ഗോളിലൂടെയാണ് റയലിന്റെ ജയം. 

സെവിയയ്യെ സിറ്റി 3-1നാണ് തോല്‍പ്പിച്ചത്.  കഴിഞ്ഞ മാസം 21ന് ഫ്രാന്‍സില്‍ നടന്ന റയല്‍ -പി.എസ്.ജി മല്‍സരം  ഗോള്‍രഹിതമായി അവസാനിച്ചിരുന്നു. മൂന്നു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വീതം ജയവും ഒരു സമനിലയുമടക്കം ഇരുടീമിനും(റയല്‍, പി.എസ്.ജി) ഏഴു പോയിന്റ് വീതമാണുള്ളത്. മികച്ച ഗോള്‍ശരാശയില്‍ റയലാണ് മുന്നിലുള്ളത്.  ഇന്നത്തെ ജയത്തോടെ റയല്‍ ഒന്നാം സ്ഥാനം ശക്തമായി ഉറപ്പിച്ചു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക