|    Dec 17 Mon, 2018 6:35 am
FLASH NEWS
Home   >  Todays Paper  >  page 11  >  

റയലും യുവന്റസും കുതിപ്പ് തുടരുന്നു

Published : 29th November 2018 | Posted By: kasim kzm

മാഡ്രിഡ്: ലാ ലിഗയില്‍ തകര്‍ച്ചകളില്‍ നിന്ന് കരകയറുന്ന റയലിന്റെ ചാംപ്യന്‍സ് ലീഗിലെ തേരോട്ടം തുടരുന്നു. ഗ്രൂപ്പ് ജിയിലെ കരുത്തന്മാരുടെ പോരില്‍ ഇറ്റാലിയന്‍ വമ്പന്മാരായ റോമയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നിലവിലെ ചാമ്പ്യന്മാര്‍ തകര്‍ത്തത്.
റയലിനായി ഗരത് ബെയ്ല്‍ (47), ലൂക്കാസ് വാസ്‌ക്വസ് (59) എന്നിവര്‍ ഗോളുകള്‍ നേടി. ആദ്യപാദത്തില്‍ റയലിനോട് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോല്‍വി ഏറ്റുവാങ്ങിയ റോമ അഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തിനാണ് സ്വന്തം മൈതാനത്ത് ഇറങ്ങിയത്.
എന്നാല്‍, 17 ഷോട്ടുകള്‍ പായിച്ചിട്ടും ഒരു ഗോള്‍ പോലും സ്വന്തമാക്കാനാകാതെ കളത്തില്‍ നിന്ന് കയറാനായിരുന്നു അവരുടെ വിധി. അഞ്ചില്‍ നാലു കളിയും ജയിച്ച് 12 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമതാണ് റയല്‍. 9 പോയന്റുള്ള റോമ ഇതോടെ രണ്ടു കളി തോറ്റു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss