|    Oct 18 Wed, 2017 11:21 am
FLASH NEWS
Home   >  Todays Paper  >  page 12  >  

റയലും ബയേണും മുന്നോട്ട്

Published : 25th October 2015 | Posted By: SMR

മാഡ്രിഡ്/മ്യൂണിക്ക്: സ്പാനിഷ് ലീഗില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിനും ജര്‍മന്‍ ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനും തകര്‍പ്പന്‍ ജയം. ഇന്നലെ നടന്ന മല്‍സരത്തില്‍ റയല്‍ 3-1ന് സെല്‍റ്റയെയും ബയേണ്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് കൊലോഗ്‌നയെയും പരാജയപ്പെടുത്തി.
സെല്‍റ്റയ്‌ക്കെതിരേ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (എട്ടാം മിനിറ്റ്), ഡാനിലോ (23), മാര്‍സെല്ലോ (90) എന്നിവരാണ് റയലിനു വേണ്ടി സ്‌കോര്‍ ചെയ്തത്. ജയത്തോടെ റയല്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. റയലിനു പിറകിലായി ലീഗില്‍ സെല്‍റ്റ രണ്ടാമതും ബാഴ്‌സലോണ മൂന്നാംസ്ഥാനത്തുമാണ്.
എന്നാല്‍, ആര്യന്‍ റോബന്‍ (35ാം മിനിറ്റ്), ആര്‍ത്യുറോ വിദാല്‍ (40), റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (62), തോമസ് മുള്ളര്‍ (77) എന്നിവരാണ് കൊലോഗ് നയ്‌ക്കെതിരേ ബയേണിനു വേണ്ടി ഗോള്‍ നേടിയത്. ജര്‍മന്‍ ലീഗില്‍ ആദ്യ 10 മല്‍സരങ്ങളില്‍ തുടര്‍ച്ചയായി വെന്നികൊടി നാട്ടുന്ന ആദ്യ ടീമെന്ന റെക്കോഡും ജയത്തോടെ ബയേണിന്റെ പേരിലായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക