|    Jul 22 Sun, 2018 8:23 pm
FLASH NEWS
Home   >  Sports  >  Football  >  

റയലിന് സമനിലപ്പൂട്ട്, ലിവര്‍പൂളിനെ സിറ്റി വീഴ്ത്തി

Published : 9th September 2017 | Posted By: ev sports


ലണ്ടന്‍/ മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ സൂപ്പര്‍ ക്ലബ് റയല്‍ മാഡ്രിഡിന് സമനില. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ 4-2-3-1 ശൈലിയില്‍ കളത്തിലിറങ്ങിയ റയലിനെ 1-1 എന്ന നിലയില്‍ ലെവന്റെ തളക്കുകയായിരുന്നു. 12ാം മിനിറ്റില്‍ ഇവിയിലൂടെ ആദ്യം ലെവന്റെയാണ് വലകുലുക്കിയത്. എന്നാല്‍ 36ാം മിനിറ്റില്‍ ലൂക്കാസിലൂടെ റയല്‍ ഗോള്‍ മടക്കി. ഒന്നാം പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം സ്വന്തമാക്കിയപ്പോള്‍ രണ്ടാം പകുതി ഗോള്‍ രഹിതമായി അവസാനിച്ചു. അതേ സമയം റയല്‍താരം മാഴ്‌സലോ 89ാം മിനിറ്റില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത് ടീമിന് തിരിച്ചടിയായി.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ലിവര്‍പൂളിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി തോല്‍പ്പിച്ചു. അഗ്യൂറോ (24), ഗബ്രിയേല്‍ ജീസസ്് (45, 53) ലിറോയ് സെയ്ന്‍ (77, 90) എന്നിവാണ് സിറ്റിക്ക് വേണ്ടി വലകുലുക്കിയത്.
ഫിലിപ്പ് കോട്ടീഞ്ഞോയുടെ അഭാവം നിറഞ്ഞ് നിന്ന ലിവര്‍പൂള്‍ നിരയില്‍ സൂപ്പര്‍ താരം സാദിയോ മേയ്ന്‍ 37ാം മിനിറ്റില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയതും ലിവര്‍പൂളിന്റെ തോല്‍വിഭാരം കൂട്ടി. 3-1-4-2 ശൈലിയിലിറങ്ങിയ സിറ്റിയെ പൂട്ടാന്‍ 4-3-3 എന്ന പതിവ് ശൈലിയില്‍ ഇറങ്ങിയ ലിവര്‍പൂളിന്റെ തന്ത്രങ്ങള്‍ പാളുന്ന കാഴ്ചയാണ് മല്‍സരത്തില്‍ കണ്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss