|    Nov 16 Fri, 2018 9:18 pm
FLASH NEWS
Home   >  Sports  >  Football  >  

റയലിന് മുന്നില്‍ റോമ പതറി

Published : 8th August 2018 | Posted By: jaleel mv


ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ഇറ്റാലിയന്‍ വമ്പന്‍മാരായ എഎസ റോമയ്‌ക്കെതിരേ റയല്‍ മാഡ്രിഡിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ റോമയെ പരാജയപ്പെടുത്തിയത്.
ന്യൂയോര്‍ക്കിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ആദ്യ 15 മിനിറ്റില്‍ നേടിയ രണ്ട് ഗോളുകളിലാണ് റയലിന്റെ ജയം. രണ്ടാം മിനിറ്റില്‍ മാര്‍ക്കോ അസെന്‍സിയോയിലൂടെ മുന്നിലെത്തിയ റയലിനായി 15ാം മിനിറ്റില്‍ വെയില്‍സ് സൂപ്പര്‍താരം ഗാരത് ബെയില്‍ ലീഡ് വര്‍ധിപ്പിച്ചു. മല്‍സരത്തിന്റെ 83ാം മിനിറ്റില്‍ ഡച്ച് താരം കെവിന്‍ സ്ട്രൂട്ട്മന്‍ റോമയുടെ ആശ്വാസഗോള്‍ കണ്ടെത്തി. ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 2-1ന് പരാജയപ്പെട്ട് കൊണ്ടാണ് റയലിന്റെ തുടക്കം. തുടര്‍ന്ന് ഉയിര്‍ത്തെഴുന്നേറ്റ റയല്‍ പിന്നീട് യുവന്റസിനെ 3-1ന് തകര്‍ത്തിരുന്നു. ഇതോടെ റയലിന്റെ മല്‍സരങ്ങളെല്ലാം അവസാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss