|    Nov 13 Tue, 2018 11:38 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റയലിന് പത്തരമാറ്റ് ജയം

Published : 22nd December 2015 | Posted By: SMR

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിനു പത്തരമാറ്റിന്റെ വിജയം. 16ാം റൗണ്ട് മല്‍സരത്തില്‍ റയോ വല്ലെക്കാനോയെ രണ്ടിനെതിരേ 10 ഗോളുകള്‍ക്കാണ് റയലിന്റെ സൂപ്പര്‍താരനിര തരിപ്പണമാക്കിയത്. കേവലം മൂന്നു താരങ്ങളാണ് റയലിന്റെ ഒമ്പതു ഗോളുകളും നിക്ഷേപിച്ചത് എന്നതാണ് ശ്രദ്ധേയം. വെയ് ല്‍സ് സ്റ്റാര്‍ ഗരെത് ബേല്‍ ഹാട്രിക്കടക്കം നാലു ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെ ന്‍സെമ ഹാട്രിക്കോടെ മിന്നി. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റ്യാ നോ രണ്ടു ഗോളുകളുമായി സ്‌കോര്‍ പട്ടികയില്‍ ഇടംപിടിച്ചപ്പോ ള്‍ മറ്റൊരു ഗോള്‍ ഡാനിലോയുടെ വകയായിരുന്നു.
അന്റോണിയോ അമായയും ജോസ്‌ബെദുമാണ് വല്ലെക്കാനോയുടെ ഗോളുകള്‍ മടക്കിയത്. നാണംകെട്ട തോല്‍വിക്കൊപ്പം രണ്ടു കളിക്കാര്‍ ചുവപ്പ് കാര്‍ഡ് പുറത്തായതും വല്ലെക്കാനോയ്ക്ക് ആഘാതമായി. 15ാം മിനിറ്റില്‍ ടിറ്റോയും 29ാം മിനിറ്റില്‍ റൗള്‍ ബെയ്‌നയുമാണ് ചുവപ്പ് കാര്‍ഡ് കണ്ട് കളംവിട്ടത്.
അതേസമയം, മറ്റൊരു കളിയില്‍ മുന്‍ ചാംപ്യന്‍മാരായ അത്‌ലറ്റികോ മാഡ്രിഡിനെ മാലഗ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ചു. തോല്‍വിയോടെ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്കു മുന്നേറാനുള്ള സുവര്‍ണാവസരമാണ് അത്‌ലറ്റികോ പാഴാക്കിയത്.
മറ്റു മല്‍സരങ്ങൡല്‍ സെല്‍റ്റാവിഗോ 2-0നു ഗ്രനാഡയെയും അത്‌ലറ്റിക് ബില്‍ബാവോ ഇതേ സ്‌കോറിന് ലെവന്റെയെയും വിയ്യാറയല്‍ 2-0ന് റയ ല്‍ സോസിഡാഡിനെയും തോല്‍പ്പിച്ചു.
വിയ്യാറയലിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങിയ ശേഷം കളത്തിലിറങ്ങിയ റയല്‍ എതിരാളികളായ വല്ലെക്കാനോയെ നിഷ്പ്രഭരാക്കുന്ന കളിയാണ് കാഴ്ചവച്ചത്. 1960നുശേഷം ആദ്യമായാണ് റയല്‍ ഒരു ഗോളില്‍ പത്തോ അതിലധികമോ ഗോള്‍ നേടുന്നത്. 1960ല്‍ എല്‍ച്ചെയെ 11-2ന് മുക്കിയതാണ് റയലിന്റെ ഇതിനുമുമ്പത്തെ വലിയ ജയം.
വല്ലെക്കാനോയ്‌ക്കെതിരേ മൂന്നാം മിനിറ്റില്‍ ഡാനിലോയാണ് ഗോള്‍മഴയ്ക്കു തുടക്കമിട്ടത്. 10ാം മിനിറ്റില്‍ അമായ വല്ലെക്കാനോയെ ഒപ്പമെത്തിച്ചു. രണ്ടു മിനിറ്റിനകം ജോസ്‌ബെദിന്റെ ഗോളില്‍ വല്ലെക്കാനോ അപ്രതീക്ഷിത ലീഡ് പിടിച്ചെടുത്തു. 25ാം മിനിറ്റില്‍ ബേലിലൂടെ സമനില കൈക്കലാക്കിയ റയല്‍ പിന്നീട് ഇടതടവില്ലാതെ എതിരാളികളുടെ വലയില്‍ പന്തെത്തിക്കുകയായിരുന്നു.
30ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോയും 41ാം മിനിറ്റില്‍ ബേലും ലക്ഷ്യംകണ്ടതോടെ റയല്‍ 4-2ന്റെ ലീഡ് നേടി. രണ്ടാംപകുതിയില്‍ ആറു ഗോളുകളാണ് റയല്‍ വാരിക്കൂട്ടിയത്. 48, 80, 90 മിനിറ്റുകളില്‍ ബെന്‍സെമ സ്‌കോര്‍ ചെയ്തപ്പോള്‍ 61, 70 മിനിറ്റുകളില്‍ ബേലും 53ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ യും ഗോള്‍വേട്ടയില്‍ പങ്കുചേ ര്‍ന്നു.
യുവന്റസ്, നാപ്പോളി,
മിലാന്‍ ജയിച്ചു
റോം: ഇറ്റാലിയന്‍ ലീഗ് (സെരി എ) ഫുട്‌ബോളില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരങ്ങളില്‍ മു ന്‍നിര ടീമുകളെല്ലാം ജയം നേടി. നിലവിലെ ചാംപ്യന്മാരായ യുവന്റസ്, മുന്‍ ജേതാക്കളായ എസി മിലാന്‍, നാപ്പോളി, എഎസ് റോമ എന്നിവര്‍ ജയത്തോടെ മുന്നേറ്റം നടത്തി. എന്നാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള മുന്‍ ജേതാക്കളായ ഇന്റര്‍മിലാനു തോല്‍വി നേരിട്ടു.
യുവന്റസ് ഒരു ഗോളിനു പിറകി ല്‍ നിന്ന ശേഷം 3-2നു കാര്‍പിയെ മറികട ന്നു. ഇരട്ടഗോള്‍ നേടിയ മരിയോ മാന്‍ഡ്യുകിച്ചാണ് യുവന്റസിന്റെ വിജയശില്‍പ്പി. മൂ ന്നാം ഗോള്‍ പോള്‍ പോഗ്ബയുടെ വകയായിരുന്നു.
മിലാന്‍ 4-2ന് ഫ്രോസിനോണിനെയും റോമ 2-0ന് ജെനോയെയും നാപ്പോളി 3-1ന് അറ്റ്‌ലാന്റയെയും തകര്‍ത്തുവിട്ടു. ലാസിയോയാണ് ഇന്ററിനെ 1-2നു വീഴ്ത്തിയത്. 36 പോയിന്റോടെ ഇന്റര്‍ തന്നെയാണ് ലീഗി ല്‍ ഒന്നാമതുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss