|    Mar 30 Thu, 2017 4:34 am
FLASH NEWS

റയലിന് ഇന്ന് ബൊറൂസ്യ ഡോട്മുണ്ട് ടെസ്റ്റ്

Published : 27th September 2016 | Posted By: SMR

ബെര്‍ലിന്‍/ ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ രണ്ടാംറൗണ്ട് ഗ്രൂപ്പ്തല മല്‍സരങ്ങള്‍ ഇന്നും നാളെയുമായി നടക്കും. നിലവിലെ ജേതാക്ക ളായ റയല്‍ മാഡ്രിഡും ജര്‍മനിയിലെ വമ്പന്‍മാരായ ബൊറൂസ്യ ഡോട്മുണ്ടും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ പ്രധാന ആകര്‍ഷണം. ഗ്രൂപ്പ് എഫിലാണ് ഇരുടീമും ശക്തി പരീക്ഷിക്കുന്നത്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ലെഗിയ വാര്‍സോയെ നേരിടും.
മറ്റു മല്‍സരങ്ങളില്‍ ഗ്രൂപ്പ് ജിയില്‍ ലെസ്റ്റര്‍ സിറ്റി എഫ്‌സി പോര്‍ട്ടോയുമായും ക്ലബ്ബ് ബ്രൂഗെ എഫ്‌സി കോപന്‍ഹേഗനുമായും ഗ്രൂപ്പ് എച്ചില്‍ സെവിയ്യ ഒളിംപിക് ലിയോണുമായും യുവ ന്റസ് ഡയനാമോ സെഗ്രബുമാ യും ഇയില്‍ ടോട്ടനം ഹോട്‌സ്പര്‍ സിഎസ്‌കെഎ മോസ്‌കോയുമായും മൊണാക്കോ ബയേര്‍ ലെവര്‍ക്യുസനുമായും കൊമ്പുകോര്‍ക്കും.
ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് റയലും ഡോട്മുണ്ടും മുഖാമുഖം വരുന്നത്. കഴിഞ്ഞ കളിയില്‍ റയല്‍ 2-1നു സ്‌പോര്‍ട്ടിങിനെ മറികടന്നപ്പോള്‍ ഡോട്മുണ്ട് എതിരില്ലാത്ത ആറു ഗോളുകള്‍ക്ക് ലെഗിയയെ മുക്കുകയായിരുന്നു.
എതിരാളികളെ ഗോള്‍മഴയി ല്‍ മുക്കി മുന്നേറുന്ന ഡോട്മുണ്ടിനെ തടയണമെങ്കില്‍ ഏറ്റവും മികച്ച കളി തന്നെ റയലിനു പുറത്തെടുക്കേണ്ടിവരും. ജര്‍മന്‍ ലീഗിലെ കഴിഞ്ഞ കളിയില്‍ ഫ്രീബ ര്‍ഗിനെ 3-1ന് തോല്‍പ്പിച്ചതോടെ ഹോംഗ്രൗണ്ടില്‍ 24 മല്‍സരങ്ങള്‍ അപരാജിതരായി പൂര്‍ത്തിയാക്കി ഡോട്മുണ്ട് തങ്ങളുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു.
അതേസമയം, സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഡിഫന്റര്‍മാരായ കസേമിറോ, മാര്‍സെലോ എന്നിവര്‍ക്കു പരിക്കേറ്റത് റയലിനെ വലയ്ക്കുന്നു ണ്ട്. പരിക്കും അസുഖവും കാരണം മൂന്നു മല്‍സരങ്ങള്‍ ക്രിസ്റ്റിക്കു നഷ്ടമായിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day