|    Oct 15 Mon, 2018 8:43 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

റയലിന്റെ അപ്പീല്‍ : മാഴ്‌സലോയുടെ വിലക്കില്‍ ഇളവ്

Published : 16th September 2017 | Posted By: fsq

 

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ ഡിഫന്‍ഡര്‍ മാഴ്‌സലോയുടെ വിലക്കില്‍ ഇളവ് നല്‍കി. സ്പാനിഷ് ലാ ലിഗ ടൂര്‍ണമെന്റില്‍ ലെവന്റെയുടെ ജെഫേഴ്‌സണ്‍ ലെര്‍മയെ ചവിട്ടിയതിന് മാഴ്‌സലോയെ രണ്ട് മല്‍സരത്തില്‍ നിന്ന് വിലക്കിയിരുന്നു. റയല്‍ മാഡ്രിഡ് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് വിലക്ക് ഒരു മല്‍സരമായി കുറച്ചു. കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡുമായുള്ള കരാര്‍ 2022 വരെ പുതുക്കിയ മാഴ്‌സലോ, സപ്തംബര്‍ 20ന് നടക്കുന്ന റയല്‍ ബെറ്റിസിനെതിരേയുള്ള മല്‍സരത്തില്‍ കളിക്കും. ഞായറാഴ്ച നടക്കുന്ന റയല്‍ സോസിഡാഡിനെതിരായ മല്‍സരം മാത്രമാവും മാഴ്‌സലോയ്ക്ക് നഷ്ടമാവുക. ഈ കളിയില്‍ തിയോ ഹെര്‍ണാഡസ് മാഴ്‌സലോക്ക് പകരക്കാരനായി ബൂട്ടണിയും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss