|    Dec 18 Mon, 2017 4:54 am
FLASH NEWS
Home   >  Todays Paper  >  page 11  >  

റയലിനെ മുക്കി പിഎസ്ജി; ലിവര്‍പൂളിനെ ചെല്‍സി വീഴ്ത്തി

Published : 29th July 2016 | Posted By: SMR

ഒഹിയോ/ കാലഫോര്‍ണിയ: ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പ് ക്ലബ്ബ് ഫുട്‌ബോളില്‍ ഇന്നലെ നടന്ന ഗ്ലാമര്‍ പോരാട്ടങ്ങളില്‍ ഫ്രഞ്ച് ജേതാക്കളായ പിഎസ് ജി, ഇറ്റാലിയന്‍ പവര്‍ഹൗസുക ളായ എസി മിലാന്‍, മുന്‍ ഇംഗ്ലീഷ് ചാംപ്യന്‍മാരായ ചെല്‍സി എന്നിവര്‍ ജയം കൊയ്തു.
ടൂര്‍ണമെന്റിന്റെ അമേരിക്ക ന്‍ പാദത്തില്‍ യൂറോപ്യന്‍ ചാംപ്യന്മാരും സ്പാനിഷ് വമ്പന്‍മാരുമായ റയല്‍ മാഡ്രിഡിനെയാണ് പിഎസ്ജി നാണംകെടുത്തിയത്. 3-1നായിരുന്നു പിഎസ്ജിയുടെ ജയം. ഇംഗ്ലീഷ് ഡാര്‍ബിയില്‍ ലിവര്‍പൂളിനെ ചെല്‍സി 1-0നു മറികടന്നു. എന്നാല്‍ ജര്‍മ ന്‍ ചാംപ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിനെ പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ത്രില്ലറില്‍ മിലാ ന്‍ മുട്ടുകുത്തിക്കുകയായിരു ന്നു. നിശ്ചിത സമയത്ത് 3-3നു പിരിഞ്ഞ മല്‍സരത്തില്‍ ഷൂട്ടൗട്ടില്‍ മിലാന്‍ 5-3നു വെന്നിക്കൊടി നാട്ടി.
അതേസമയം, ടൂര്‍ണമെന്റിന്റെ ചൈനീസ് പാദത്തിലെ അവസാന മല്‍സരത്തില്‍ ഇംഗ്ലീഷ് ശക്തികളായ മാഞ്ചസ്റ്റര്‍ സിറ്റി ജ ര്‍മന്‍ ടീം ബൊറൂസ്യ ഡോട്മുണ്ടിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 6-5നു കീഴടക്കി. നിശ്ചിതസമയത്ത് മല്‍സരം 1-1നു പിരിയുകയായിരുന്നു.  സിറ്റിക്കും ഡോട്മുണ്ടിനും തുല്യ പോയിന്റാണ് ലഭിച്ചതെങ്കിലും ആദ്യ കളിയി ല്‍ മാഞ്ചസ്റ്റര്‍ യുനൈഡിനെതിരേ നിശ്ചിതസമയത്തു നേടിയ 4-1ന്റെ മികച്ച ജയത്തിന്റെ കരുത്തില്‍ ഡോട്മുണ്ട് ചാംപ്യന്‍മാരായി.
യൂറോപ്യന്‍ ജേതാക്കളായ ശേഷം ആദ്യമായി കളത്തിലിറ ങ്ങിയ റയലിനെ പിഎസ്ജി നിഷ്പ്രഭരാക്കുകയായിരുന്നു. ക്ലബ്ബിനായി അരങ്ങേറിയ ബെല്‍ജിയന്‍ ഡിഫന്റര്‍ തോമസ് മ്യുനിയെറുടെ ഇരട്ടഗോളാണ് പിഎസ്ജിക്ക് ആധികാരിക ജയം സമ്മാനിച്ചത്. ആദ്യഗോള്‍ രണ്ടാം മിനിറ്റില്‍ ഐക്കോണിന്റെ വകയായിരുന്നു. 44ാം മിനിറ്റില്‍ മാ ര്‍സെലോയാണ് റയലിന്റെ ആശ്വാസഗോള്‍ മടക്കിയത്. ചാംപ്യന്‍ഷിപ്പില്‍ പിഎസ്ജിയുടെ രണ്ടാം ജയം കൂടിയാണിത്.
പുതിയ കോച്ച് അന്റോണിയോ കോന്റെയ്ക്കു കീഴിലിറ ങ്ങിയ ചെല്‍സിക്കു ജയം സമ്മാനിച്ചത് ഗാരി കാഹിലാണ്. 10ാം മിനിറ്റിലായിരുന്നു ലിവര്‍പൂളിനെതിരേ മല്‍സരവിധി നിര്‍ണയിച്ച താരത്തിന്റെ ഗോള്‍.
ബയേണിനെതിരേ നിശ്ചിത സമയത്തു തന്നെ മിലാന്‍ 3-2നു ജയിക്കേണ്ടതായിരുന്നു. എന്നാല്‍ 90ാം മിനിറ്റില്‍ ഫ്രാങ്ക് റിബറിയിലൂടെ ബയേണ്‍ സമനില പിടിച്ചുവാങ്ങി. ആദ്യഗോളും റിബറിയുടെ വകയായിരുന്നു. ഡേവിഡ് അലാബയാണ് മറ്റൊരു സ്‌കോറര്‍. മിലാനുവേണ്ടി എംബയെ നിയാങ്, ആന്‍ഡ്രിയ ബെര്‍ട്ടോലാക്കി, യുറാജ് ക്യുക്ക എന്നിവര്‍ വലകുലുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss