|    Aug 21 Tue, 2018 5:34 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുട്ടി മരിച്ചു

Published : 8th June 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുട്ടി മരിച്ചു. കല്ലിശ്ശേരി വാലിയില്‍ വീട്ടില്‍ ലിന്‍സന്റെയും പ്രെറ്റിയുടെയും മകള്‍ ലിയാന്‍ ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. റമ്പൂട്ടാന്‍ കുട്ടിക്ക് കൊടുക്കുന്നതിനിടയില്‍ കുരുവും വായിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ തൊണ്ടയില്‍ കുരു കുടുങ്ങിയതോടെ മാതാവ് ബഹളം വച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും മറ്റുമെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് ലിന്‍സണ്‍ കുവൈത്തിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss