|    Aug 18 Sat, 2018 11:21 pm
FLASH NEWS
Home   >  Kerala   >  

റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു

Published : 7th June 2017 | Posted By: shins

ചെങ്ങന്നൂര്‍: റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുട്ടി മരിച്ചു. കല്ലിശ്ശേരി വാലിയില്‍ വീട്ടില്‍ ലിന്‍സണിന്റെയും പ്രെറ്റിയുടെയും മകള്‍ ലിയാന്‍ (8 മാസം) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ വീട്ടില്‍ വെച്ചാണ് സംഭവം. മാതാവ് പ്രെറ്റി റമ്പൂട്ടാന്റെ മാദളമായ ഭാഗം ഇളക്കി കുട്ടിക്ക് കൊടുക്കുന്നതിനിടയില്‍ കുരുംവും വായിലേക്ക് വീഴുകയായിരുന്നു.കുട്ടിയുടെ തൊണ്ടയില്‍ റമ്പൂട്ടാന്റെ കുരു കുടുങ്ങിയതോടെ പ്രെറ്റി ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപമുള്ള ബന്ധുക്കളും അയല്‍ വീടുകളില്‍ നിന്നും ആളുകളും ഓടിയെത്തി. ഉടന്‍തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംസ്‌കാരം പിന്നീട്. പിതാവ് ലിന്‍സണ്‍ കുവൈറ്റിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss