|    Feb 24 Sat, 2018 7:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റമദാന്‍ വ്രതാനുഷ്ഠാനക്കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനം

Published : 17th May 2017 | Posted By: fsq

തിരുവനന്തപുരം: റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ മഹല്ലുകളും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് നോമ്പുതുറകളെയും ഇഫ്താര്‍ വിരുന്നുകളെയും ഹരിതാഭമാക്കണമെന്ന് മന്ത്രി ഡോ. കെ ടി ജലീല്‍. വിവിധ മുസ്്‌ലിം സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപ്പാക്കുന്ന സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാവുമെന്നും നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത മുസ്്‌ലിം നേതാക്കള്‍ വ്യക്തമാക്കി. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുമ്പോള്‍  കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ സിറാമിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയുടെയും വെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. സാമൂഹികക്ഷേമ, ന്യൂനപക്ഷ വകുപ്പ് സെക്രട്ടറി ഷാജഹാന്‍, പ്രഫ. പിഒജെ ലബ്ബ, മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, എച്ച് ഷഹീര്‍ മൗലവി, കരമന മാഹിന്‍, എം അലിയാരുകുട്ടി, എം ടി അബ്ദുസമദ് സുല്ലമി, ഡോ. ഹുസൈന്‍ മടവൂര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, കടയ്ക്കല്‍ അബ്ദുല്‍അസീസ് മൗലവി, വി പി സുഹൈബ് മൗലവി, വഖ്ഫ് ബോര്‍ഡ് തിരുവനന്തപുരം ഡിവിഷന്‍ പ്രതിനിധി എ ഹസീബ്, സംസ്ഥാന ശുചിത്വ മിഷന്‍ ഉദ്യോഗസ്ഥരായ ജോസഫ്, അമീര്‍ഷാ, ബിഥുന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss